AP Abdullakutty | 'സഞ്ചിക്ക് വോട് ചെയ്തവര്‍ വഞ്ചിക്കപ്പെട്ടു'; കേരളം കടന്ന് പോകുന്നത് ആപല്‍ക്കരമായ ഘട്ടത്തിലൂടെയെന്ന് എപി അബ്ദുല്ലക്കുട്ടി
Apr 1, 2023, 10:47 IST
കാസര്‍കോട്: (www.kasargodvartha.com) കേന്ദ്രസര്‍കാര്‍ നല്‍കിയ ഭക്ഷ്യധാന്യ കിറ്റ് പിണറായി വിജയന്‍ സഞ്ചിയിലാക്കി വിതരണം ചെയ്തതിന് പ്രത്യുപകാരമായി സിപിഎമിന് വോട് ചെയ്ത കേരളത്തിലെ ജനസമൂഹം വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുല്ലക്കുട്ടി പറഞ്ഞു. തൃശൂരില്‍ നടക്കുന്ന സ്ത്രീ ശക്തി സമ്മേളനത്തില്‍ ജില്ലയില്‍ നിന്ന് പങ്കെടുക്കുന്ന സ്ത്രീകളുടെ ജില്ലാ തല രജിസ്ട്രേഷന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കുന്നില്ല. കടക്കെണിയില്‍പ്പെട്ട് അത്യന്തം ആപല്‍ക്കരമായ ഘട്ടത്തിലൂടെയാണ് കേരളം കടന്ന് പോകുന്നത്. ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്ക് വേണ്ടിയും വിദ്യാര്‍ഥികളും യുവസമൂഹവും കേരളം വിട്ട് പോവുകയാണ്. പാര്‍ലമെന്റ് പദവി ദുരുപയോഗം ചെയ്യുകയാണ് സോണിയാഗാന്ധിയും മക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്കയും. നെഹ്റു കുടുംബം രാജ്യത്തെ കൊള്ളയടിക്കുകയാണ്. എംപി സ്ഥാനം പോയിട്ടും ഫ്ലാറ്റുകള്‍ വിട്ടൊഴിയാന്‍ കുടുംബം തയ്യാറാകുന്നില്ല. നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷം ബാങ്ക് കൊള്ളയടിച്ച് ആരും തന്നെ ഇന്‍ഡ്യ വിട്ട് പോയിട്ടില്ല. അതിവിദൂരമല്ലാത്ത ഭാവിയില്‍ ലോകത്തിന് മുന്നില്‍ ഭാരതം സൂപര്‍ പദവിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍ അധ്യക്ഷനായി. ജില്ലാ ജെനറല്‍ സെക്രടറിമാരായ എ വേലായുധന്‍, വിജയകുമാര്‍റൈ, ട്രഷറര്‍ മഹാബലറൈ, സെക്രടറി എന്‍ മധു, സംസ്ഥാന സമിതി അംഗം സവിത ടീചര്‍, മഹിളാമോര്‍ച ദേശീയ സമിതി അംഗം എംഎല്‍ അശ്വനി, ജില്ലാ പ്രസിഡന്റ് പുഷ്പാഗോപാലന്‍, ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് പ്രമീള മജല്‍, ജെനറല്‍ സെക്രടറി സുകുമാര്‍ കുദ്രേപാടി, മധൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ ഗോപാലകൃഷ്ണ, ചന്ദ്രഹാസ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Vote, CPM, BJP, Conference, Women, Registration, Inauguration, Education, Job, Students, Narendra-Modi, Politics, Political-News, Top-Headlines, AP Abdullakutty said that Kerala going through dangerous phase.
< !- START disable copy paste -->