city-gold-ad-for-blogger

Anonymous Letter | 'മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കില്‍ ചിലത് ചെയ്യും'; കെ കെ രമയ്ക്ക് പയ്യന്നൂര്‍ സഖാക്കളുടെ പേരില്‍ വധഭീഷണി കത്ത്


പയ്യന്നൂര്‍: (www.kasargodvartha.com) വടകര എംഎല്‍എ കെ കെ രമയ്ക്ക് പയ്യന്നൂര്‍ സഖാക്കളുടെ പേരില്‍ വധഭീഷണി കത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കില്‍ ചിലത് ചെയ്യുമെന്നാണ് രമയ്ക്ക് ലഭിച്ച കത്തിലെ ഭീഷണി. 

പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലാണ് കെ കെ രമയ്ക്ക് ഭീഷണി കത്ത് ലഭിച്ചത്. വിഷയത്തില്‍ കത്ത് സഹിതം ഡിജിപിക്ക് പരാതി കൈമാറിയിട്ടുണ്ടെന്ന് കെ കെ രമ എം എല്‍ എ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ ഭരണം പോകുമെന്ന് നോക്കില്ലെന്നും തീരുമാനമെടുത്ത് കളയുമെന്നും കത്തിലുണ്ട്. എം എല്‍ എ ഹോസ്റ്റലിലേക്കാണ് ഭീഷണി കത്ത് എത്തിയത്.

Anonymous Letter | 'മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കില്‍ ചിലത് ചെയ്യും'; കെ കെ രമയ്ക്ക് പയ്യന്നൂര്‍ സഖാക്കളുടെ പേരില്‍ വധഭീഷണി കത്ത്


നിയമസഭാ സമ്മേളനം അവസാനിച്ചതോടെ രമ വടകരയിലേക്ക് മടങ്ങിയപ്പോഴാണ് കത്ത് ലഭിക്കുന്നത്. നിയമസഭയില്‍ ആഭ്യന്തര വകുപ്പിനെതിരെ കെ കെ രമ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ഇതിനെതിരെ എം എം മണി പറഞ്ഞ പരാമര്‍ശങ്ങള്‍ വിവാദമാകുകയും ചെയ്തിരുന്നു. വിധവയായത് കെ കെ രമയുടെ വിധിയാണെന്ന പരാമര്‍ശത്തില്‍ ഒടുവില്‍ എം എം മണി ഖേദവും പ്രകടിപ്പിച്ചിരുന്നു.

Keywords:  news,Kerala,State,Payyanur,MLA,Threatened,Minister,complaint,DGP Anil Kant,Police,Top-Headlines,Politics,  Anonymous letter warns K K Rema of dire consequences

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia