എസ് ഐ ആർ ഡ്യൂട്ടിക്കിടെ അങ്കണവാടി അധ്യാപികയായ ബി എൽ ഒ കുഴഞ്ഞു വീണ് ആശുപത്രിയിൽ
● കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ 124-ാം ബൂത്ത് ലെവൽ ഓഫീസറും ബളാൽ പഞ്ചായത്തിലെ മാലോം മൈക്കയം അങ്കണവാടി അധ്യാപികയുമായ എൻ ശ്രീജയാണ് കുഴഞ്ഞുവീണത്.
● വീടുകൾ കയറിയുള്ള ജോലി ചെയ്യുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
● ഉടൻതന്നെ കൊന്നക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
● വെള്ളരിക്കുണ്ട് തഹസിൽദാർ മുരളീധരൻ, വില്ലേജ് ഓഫീസർ തുടങ്ങിയ റവന്യു ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി ശ്രീജയെ സന്ദർശിച്ചു.
● 'ആരോഗ്യനില തൃപ്തികരമാണ്' എന്ന് ആശുപത്രിയിലെ ഡോ പി വിലാസിനി അറിയിച്ചു.
വെള്ളരിക്കുണ്ട്: (KasargodVartha) എസ് ഐ ആറുമായി ബന്ധപ്പെട്ട ജോലികൾക്കിടയിൽ ബൂത്ത് ലെവൽ ഓഫീസർ കുഴഞ്ഞു വീണ് ആശുപത്രിയിലായി. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ 124-ാം ബൂത്ത് ലെവൽ ഓഫീസറും ബളാൽ പഞ്ചായത്തിലെ മാലോം മൈക്കയം അങ്കണവാടി അധ്യാപികയുമായ എൻ ശ്രീജ (45) ആണ് തിങ്കളാഴ്ച (17.11.2025) രാവിലെ വീടുകൾ കയറി ജോലി ചെയ്യുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണത്.
ഉടൻതന്നെ കൊന്നക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടിയതിനാൽ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണ്. വെള്ളരിക്കുണ്ട് തഹസിൽദാർ മുരളീധരൻ, വില്ലേജ് ഓഫീസർ തുടങ്ങിയ റവന്യു ഉദ്യാഗസ്ഥർ ആശുപത്രിയിലെത്തി ശ്രീജയെ സന്ദർശിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിയിലെ ഡോ പി വിലാസിനി അറിയിച്ചു.
കടുത്ത സമ്മർദ്ദത്തെ തുടർന്ന് പയ്യന്നൂർ ഏറ്റ് കുടുക്കയിൽ ബി എൽ ഒ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനത്തുടനീളും വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് വനിതാ ബി എൽ ഒ കുഴഞ്ഞു വീണതെന്നതും ശ്രദ്ധേയമാണ്.
ബി എൽ ഒ മാരുടെ ജോലി സമ്മർദ്ദത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. കൂടുതൽ പേരിലേക്ക് എത്തിക്കാൻ വാർത്ത ഷെയർ ചെയ്യുക.
Article Summary: BLO N Sreeja collapses during election-related SIR duty; hospitalized, condition stable.
#BLO #SIRDuty #Kasaragod #AnganwadiTeacher #ElectionDuty #HealthCrisis
News Categories: Main, News, Top-Headline, Local-News, Kerala, Kasaragod, Politics, Trending, Kasargod Vartha






