Amit Shah | അമിത് ഷാ പ്രത്യേക പൂജക്കായി ചാമുണ്ഡി ക്ഷേത്രത്തിൽ; സുരക്ഷ മുൻനിർത്തി ഭക്തരെ അര മണിക്കൂർ തടഞ്ഞു
Apr 25, 2023, 13:11 IST
മംഗ്ളുറു: (www.kasargodvartha.com) അടുത്ത മാസം 10ന് നടക്കുന്ന കർണാടക നിയസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിങ്കളാഴ്ച എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മൈസൂറു ചാമുണ്ഡി കുന്നിൽ സ്ഥിതി ചെയ്യുന്ന ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി. ചാമരാജ നഗർ ജില്ലയിലെ ഗുണ്ടൽപേട്ടയിൽ റോഡ്ഷോ നടത്തേണ്ട ഷാ ക്ഷേത്ര ദർശനത്തിന് മാത്രമായി ചാമുണ്ഡികുന്ന് കയറുകയായിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷ മുൻനിർത്തി ചാമുണ്ഡിക്കുന്നിലെ ക്ഷേത്രങ്ങളിൽ ഹൈന്ദവ ഭക്തർ പ്രവേശിക്കുന്നത് അര മണിക്കൂറും വാഹന ഗതാഗതം മണിക്കൂറിലേറെയും തടഞ്ഞു.
തിങ്കളാഴ്ച രാവിലെ 10.50നാണ് അമിത് ഷാ സ്വകാര്യ ഹെലികോപ്റ്ററിൽ മൈസൂറു വിമാനത്താവളത്തിൽ വന്നിറങ്ങിയത്. പ്രതാപ് സിംഹ എംപി, എസ്എ രാംദാസ് എംഎൽഎ, മേയർ ശിവകുമാർ, കർണാടക മൃഗശാല അതോറിറ്റി ചെയർമാൻ എം ശിവകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. റോഡ് മാർഗം സഞ്ചരിച്ച് ഷാ 11.30ന് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ എത്തി. മുഖ്യ പൂജാരി ശശിശേഖർ ദീക്ഷിത്, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗോവിന്ദരാജു എന്നിവർ സ്വീകരിച്ചു.
ദീക്ഷിതിന്റെ നേതൃത്വത്തിൽ അമിത് ഷാക്ക് വേണ്ടി പ്രത്യേകം പൂജകൾ നടത്തി. കാൽ മണിക്കൂറിലേറെ ക്ഷേത്രത്തിൽ ചിലവഴിച്ച ആഭ്യന്തര മന്ത്രി ഗ്രൂപ് ഫോടോക്ക് പോസ് ചെയ്തു. മൈസൂറു വിമാനത്താവളത്തിലേക്ക് റോഡ് മാർഗം തന്നെ സഞ്ചരിച്ച് ഹെലികോപ്റ്ററിൽ ഗുണ്ടൽപേട്ടയിലേക്ക് തിരിച്ചു. ഉച്ച 12.50ന് ഗുണ്ടൽപേട്ടയിൽ ഇറങ്ങിയ ആഭ്യന്തര മന്ത്രി മഡഹള്ളി സർകിൾ മുതൽ ബസ് സ്റ്റാൻഡ് വരെ അര കിലോമീറ്റർ റോഡ്ഷോ നടത്തി. ഗുണ്ടൽപേട്ട ബിജെപി സ്ഥാനാർഥി സിഎസ് നിരഞ്ജൻ കുമാർ, മൈസൂറു-കുടക് എംപി പ്രതാപ് സിംഹ എന്നിവർ ഒപ്പം സഞ്ചരിച്ചു.
Keywords: News, Top-Headlines, Manglore, Politics, Amit Shah, Temple, Karnataka, Election, Helicopter, Administrative Oficer, Amit Shah offers prayers at Sri Chamundeshwari Devi Temple.
< !- START disable copy paste -->