ലഹരി വസ്തുക്കള്‍ കടത്തിയ ആംബുലന്‍സിന്റെ പെര്‍മിറ്റ് റദ്ദാക്കി സമഗ്രാന്വേഷണം നടത്തണം: കെ ശ്രീകാന്ത്
May 5, 2020, 17:41 IST
കാസര്‍കോട്: (www.kasargodvartha.com 05.05.2020) ലോക് ഡൗണിന്റെ മറവില്‍ ലഹരി വസ്തുക്കള്‍ കടത്തിയ ആംബുലന്‍സിന്റെ പെര്‍മിറ്റ് റദ്ദാക്കുകയും സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തുകയും വേണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. ലഹരി വസ്തുക്കള്‍ കടത്താന്‍ ആംബുലന്‍സ് ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഇത്തരം കള്ളക്കടത്ത് നടത്തുന്നത് മുസ്ലീം ലീഗിന്റെനിയന്ത്രണത്തിലുള്ള ആംബുലന്‍സുകളിലാണ്. ഇത് ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആംബുലന്‍സില്‍ ലഹരി കടത്തിയാല്‍ അത്തരം വാഹനങ്ങള്‍ സര്‍ക്കാര്‍ കണ്ടുകെട്ടണം. പണത്തിനു വേണ്ടി മുസ്ലീം ലീഗ് ഏത് അധാര്‍മിക മാര്‍ഗവും സ്വീകരിക്കുമെന്നതിന്റെ തെളിവാണിത്. മുസ്ലീം ലീഗിന്റെ ഉന്നത നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് ശ്രീകാന്ത് ആരോപിച്ചു. ഇത്തരം കേസുകള്‍ ലഘൂകരിക്കാനും അട്ടിമറിക്കാനും ഉന്നത തലത്തില്‍ ഗൂഡാലോചന നടന്നതായും ശ്രീകാന്ത് ആരോപിച്ചു.
Keywords: Kasaragod, News, Kerala, BJP, Politics, Ambulance, Permit, K Sreekanth, Lockdown, Canceled, ambulance permit must be canceled: K Sreekanth