city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം വൈഫൈയും തിരഞ്ഞെടുപ്പില്‍ താരമാകുന്നു

ചിറ്റാരിക്കാല്‍: (www.kasargodvartha.com 15.11.2020) തദ്ദേശ തെരെഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ത്ഥം സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം വൈഫൈയും താരമാകുന്നു..

ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനിയില്‍ ആണ് സൗജന്യ വൈഫൈ കണക്ഷന്‍ ശ്രദ്ധേയമാകുന്നത്. തയ്യേനി ടൗണിലെ നിശ്ചിത പരിധിയില്‍ ഉള്ള ആര്‍ക്കും VOTEFORLDF എന്ന പാസ്വേഡ് ഉപയോഗിച്ചുകൊണ്ട് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്ന് സംഘാടകര്‍ പറയുന്നു. 

സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം വൈഫൈയും തിരഞ്ഞെടുപ്പില്‍ താരമാകുന്നു

തെരഞ്ഞെടുപ്പ് പ്രചാരണവും വാഗ്വാദങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളില്‍ ചുരുങ്ങുമ്പോഴാണ് അതിലേക്കുള്ള വഴിതുറക്കാനായി പുതുമായര്‍ന്ന ഈ ആശയം മുന്നോട്ടുവച്ചിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന്റെ പ്രചാരണങ്ങള്‍ എകോപിപ്പിക്കുന്നതിനായി രൂപവല്‍കരിച്ച നവമാധ്യമ സെല്ലിന്റെ പ്രവര്‍ത്തകരായ ഒരുകൂട്ടം യുവാക്കളാണ് ഈ ആശയത്തിന്റെ പിന്നിലും പ്രവര്‍ത്തിക്കുന്നത്. വ്യത്യസ്തങ്ങളായ പ്രചാരണ മാര്‍ഗങ്ങള്‍ കണ്ടെത്തി തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം.



Keywords: Election, Politics, Political party, Kasaragod, Chittarikkal, Panchayath, Top-Headlines,News, Kerala, Internet, Candidates, Free Wi-Fi, Along with candidates, Wi-Fi also plays role in election.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia