എസ് എഫ് ഐ പ്രവർത്തകൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നടത്തിയ പ്രകടനത്തിനിടെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം നടത്തിയതായി ആരോപണം; പ്രകടനം നടത്തിയവർക്കെതിരെ പൊലീസ് കേസ്
Jan 11, 2022, 18:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.01.2022) ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കാഞ്ഞങ്ങാട് മണ്ഡലം കമിറ്റി ഓഫീസ് കല്ലെറിഞ്ഞു തകർത്തതായി ആരോപണം. പുതിയകോട്ടയിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ ജനൽ ചില്ലുകളും ഉപകരണങ്ങളും ഉൾപെടെ തകർന്നിട്ടുണ്ടെന്നാണ് പരാതി. സംഭവ സമയത്ത് പാെലീസ് നോക്ക് കുത്തിയായി നിൽക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് നഗരത്തിൽ പ്രകടനം നടന്നത്. പ്രകടനത്തിനിടെ പ്രവർത്തകർ സംഘം ചേർന്നെത്തി കയ്യിൽ കരുതിയിരുന്ന കരിങ്കല്ലുകൾ തുരു തുരാ എറിയുകയായിരുന്നുവെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. അക്രമം തടയാനോ പിന്തിരിപ്പിക്കാനോ പൊലീസാേ നേതൃത്വമോ തയാറായില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
അക്രമം കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ വ്യക്തമാക്കി.
ഭരണത്തിന്റെ ധാർഷ്ട്യത്തിൽ കോൺഗ്രസ് ഓഫീസുകൾ തകർക്കാനുള്ള സിപിഎമിൻ്റെ നീക്കം കോൺഗ്രസ് നോക്കി നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമികളെ നിലക്കുനിർത്താൻ സി പി എം നേതൃത്വം തയ്യാറാകണം. കാഞ്ഞങ്ങാട്ടെ കോൺഗ്രസ് മണ്ഡലം കമിറ്റി ഓഫീസ് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ തകർത്ത സംഭവത്തെ അപലപിക്കുന്നതായും ഹൊസ്ദുർഗ് പൊലീസ് നോക്കി നിൽക്കെയായിരുന്നു സിപിഎം ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ കെപിസിസി സെക്രടറി എം ഹസൈനാർ, ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് ഡി വി ബാലകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ പി ബാലകൃഷ്ണൻ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രടറി കെ പി മോഹനൻ, ഡിസിസി ജനറൽ സെക്രടറി പി വി സുരേഷ്, യൂത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാർ എന്നിവരും പ്രതിഷേധിച്ചു.
അതേ സമയം പ്രകടനത്തിൽ പങ്കെടുത്തവർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. നൂറോളം പേർക്കെതിരെയാണ് കേസെടുത്തത്. കോൺഗ്രസ് ഓഫീസിന് നേരെ നടന്ന അക്രമത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Keywords: Kanhangad, Kasaragod, Kerala, News, Top-Headlines, Crime, Protest, Political party, Politics, SFI, Congress, Congress-office, Office, DCC, KPCC-president, Hosdurg, Police, Alleged attack on Congress office during DYFI rally.