Allegation | വയനാട് ദുരിതാശ്വാസ ക്യാമ്പിലേക് സമാഹരിച്ച വസ്തുവകകൾ മംഗൽപാടി പഞ്ചായത്ത് ഭരണസമിതി മറിച്ചുവിറ്റതായി ആരോപണം; പ്രതിഷേധ മാർച്ച് നടത്തി എസ്ഡിപിഐ
● സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും പഞ്ചായത്ത് പ്രസിഡന്റും മൂന്ന് ഭരണസമിതി അംഗങ്ങളും രാജിവെക്കുകയും വേണമെന്നായിരുന്നു മാർച്ചിലെ പ്രധാന ആവശ്യം.
● പ്രതിഷേധ മാർച്ച് എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറ് ശരീഫ് പാവൂർ ഉദ്‌ഘാടനം ചെയ്തു.
● നയബസാറിലെ താലൂക്ക് ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് മംഗൽപാടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു.
ഉപ്പള: (KasargodVartha) വയനാട് ദുരിതാശ്വാസ ക്യാമ്പുകൾക്കായി സമാഹരിച്ച സാധനങ്ങൾ മംഗൽപാടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും മുസ്ലിം ലീഗ് നേതാക്കളും ചേർന്ന് മറച്ചുവിറ്റുവെന്ന് ആരോപിച്ചും ശക്തമായ നടപടി ഉണ്ടാവണം എന്ന് ആവശ്യപെട്ടും എസ്ഡിപിഐ മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
മുസ്ലിം ലീഗ് ഭരണത്തിന്റെ കീഴിൽ മംഗൽപാടി പഞ്ചായത്തിൽ വർഷങ്ങളായി അഴിമതി വ്യാപകമാണെന്ന് എസ്ഡിപിഐ ആരോപിച്ചു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, ലീഗ് ഭരണത്തിൽ തുടർച്ചയായി നടക്കുന്ന അഴിമതിയുടെ ഭാഗമാണെന്നും എസ്ഡിപിഐ ഭാരവാഹികൾ കുറ്റപ്പെടുത്തി. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും പഞ്ചായത്ത് പ്രസിഡന്റും മൂന്ന് ഭരണസമിതി അംഗങ്ങളും രാജിവെക്കുകയും വേണമെന്നായിരുന്നു മാർച്ചിലെ പ്രധാന ആവശ്യം.
പ്രതിഷേധ മാർച്ച് എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറ് ശരീഫ് പാവൂർ ഉദ്‌ഘാടനം ചെയ്തു. എസ്ഡിപിഐ മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ് ഹുസൈൻ ബന്തിയോട് അധ്യക്ഷത വഹിച്ചു , മണ്ഡലം വൈസ് പ്രസിഡൻറ് അൻവർ ആരിക്കാടി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസങ്കടി എന്നവർ സംസാരിച്ചു, സെക്രട്ടറി ഇംതിയാസ് ഉപ്പള സ്വാഗതവും സലീം ബൈദള നന്ദിയും പറഞ്ഞു.
നയബസാറിലെ താലൂക്ക് ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് മംഗൽപാടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു.
#WayanadNews, #SDPIProtest, #ReliefAllegations, #MangalpadyPanchayat, #KeralaPolitics, #SocialActivism