Controversy | കോൺഗ്രസ് നേതാവ് കെ പി കുഞ്ഞിക്കണ്ണനെതിരെ മണ്ഡലം ജെനറൽ സെക്രടറി വാട്സ് ആപ് ഗ്രൂപിൽ മോശം പരാമർശങ്ങൾ നടത്തിയതായി ആരോപണം; സംഭവം വിവാദമായി; നേതാക്കളെ അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്നും പ്രവർത്തകരുമായുള്ള സൗഹൃദ സംഭാഷണമാണെന്നും ശിഹാബ് കല്ലൻചിറ
Jul 14, 2023, 13:01 IST
/ സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com) കോൺഗ്രസ് നേതാവ് കെ പി കുഞ്ഞിക്കണ്ണനെതിരെ ബളാൽ മണ്ഡലം കോൺഗ്രസ് ജെനറൽ സെക്രടറി ശിഹാബ് കല്ലൻചിറ വാട്സ് ആപ് ഗ്രൂപിൽ വിവാദ പരാമർശം നടത്തിയതായി ആരോപണം. മൈനോറിറ്റി കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയർമാൻ കൂടിയായ ശിഹാബ് അറപ്പുളവാക്കുന്ന വാക്കുകൾ ഉപയോഗിച്ച് പരാമർശം നടത്തിയെന്നാണ് ആക്ഷേപം. ഇത് കോൺഗ്രസിൽ വിവാദമുണ്ടാക്കിയിരിക്കുകയാണ്.
മുൻ കെപിസിസി ജെനറൽ സെക്രടറിയും മുൻ എംഎൽഎയും മുൻ ഡിസിസി പ്രസിഡണ്ടുമായ കെ പി കുഞ്ഞിക്കണ്ണൻ പാർടിയിൽ പുതിയ ഗ്രൂപ് ഉണ്ടാക്കുകയാണെന്നും വി ഡി സതീശനും കെ സി വേണുഗോപാലും കെ സുധാകരനും കെ മുരളീധരനും തങ്ങൾക്ക് ഒപ്പമാണെന്നും, എഴുന്നേറ്റ് നടക്കാൻ പോലും ആകാത്ത കെ പി കുഞ്ഞിക്കണ്ണനെ പേര് മാറ്റി വിളിക്കണമെന്നും തുടങ്ങി അറപ്പുളവാക്കുന്ന വാക്കുകളാണ് യുവ കോൺഗ്രസ് നേതാവ് നടത്തിയതെന്നാണ് വിമർശനം.
കൂടാതെ വയസന്മാരായ കുറെ നേതാക്കളെ ഒതുക്കിയെന്നും ബളാൽ കോൺഗ്രസിൽ എൻ ഡി വിൻസെന്റിനെ പോലെയുള്ളവർ എന്തിനെന്നും ഡിസിസി ജെനറൽ സെക്രടറി ഹരീഷ് പി നായരെ തങ്ങൾ ഓടിച്ചുവെന്നും അടുത്തിടെ വെള്ളരിക്കുണ്ടിൽ നടത്തിയ പ്രകടനം കണ്ട് പഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം വരെ ഞെട്ടിയെന്നും ശിഹാബിന്റേതായുള്ള ശബ്ദസന്ദേശത്തിൽ പറയുന്നു. ബളാൽ കോൺഗ്രസിൽ കാര്യമായ മാറ്റം വരുത്താൻ ഐ ഗ്രൂപിന് പ്രാപ്തി ഉണ്ടെന്നും കട്ടക്കയം രാജുവിനോട് പോയി പണി നോക്കാൻ പറ എന്നും ശിഹാബ് പറഞ്ഞതായും ആരോപണമുണ്ട്.
ബളാലിൽ അടുത്ത കാലത്തായി മൈനോറിറ്റി കോൺഗ്രസ് നേതാക്കൾ നടത്തുന്ന ഗ്രൂപ് കളി രാഷ്ട്രീയം മറനീക്കി പുറത്ത് വന്നതിന് പിന്നാലെയാണ് കെ പി കുഞ്ഞിക്കണ്ണന് എതിരെ പരാമർശം നടന്നിരിക്കുന്നതെന്നാണ് കോൺഗ്രസിലെ ചിലർ പറയുന്നത്. തനിക്കെതിരെ പരാമർശം നടത്തിയ ശിഹാബിനെതിരെ കെ പി കുഞ്ഞിക്കണ്ണൻ നേതൃത്വത്തിന് പരാതി നൽകുമെന്ന് പാർടി കേന്ദ്രങ്ങൾ പറയുന്നു. ഇതോടൊപ്പം മാനനഷ്ടത്തിന് കോടതിയെ സമീപിക്കുമെന്നും അടുത്ത ചില നേതാക്കളോട് അദ്ദേഹം പറഞ്ഞതായും വിവരമുണ്ട്.
പ്രചരിക്കുന്ന ശബ്ദസന്ദേശം മലയോരത്തെ കോൺഗ്രസ് നേതാക്കളിലും കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഒരു കോൺഗ്രസ് പ്രവർത്തകൻ്റെ വായിൽ നിന്നും വരാൻ പാടില്ലാത്ത വാക്കുകളാണ് ഉണ്ടായിരിക്കുന്നതെന്നും ഇയാളെ ഒരു നിമിഷം പോലും പാർടിയിൽ വെച്ചു പെറുപ്പിക്കരുതെന്നും പാർടി പ്രവർത്തകരും നേതാക്കളും ആവശ്യമുന്നയിച്ചിട്ടുണ്ട്.
അതേസമയം പാർടിയിലെ അടുത്ത ചില പ്രവർത്തകരുമായി നടത്തിയ സൗഹൃദ് സംഭാഷണമാണ് ഇതെന്നും നേതാക്കളെ ഒരു തരത്തിലും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സൗഹൃദ സംഭാഷണത്തിൽ ഉണ്ടാകുന്ന സ്വാഭാവികമായ പ്രതികരണമായി ഇതിനെ കണ്ടാൽ മതിയെന്നും ശിഹാബ് കാസർകോട് വാർത്തയോട് പറഞ്ഞു. പാർടിയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നേതാക്കൾ ഗ്രൂപ് പ്രവർത്തനം നടത്തുന്നതിനെ കുറിച്ച് പറയുമ്പോഴാണ് മോശം വാക്കുകൾ ഉണ്ടായതെന്നും ശിഹാബ് കൂട്ടിച്ചേർത്തു.
Keywords: News, Vellarikkundu, Kasaragod, Kerala, Politics, Congress, WhataApp Group, Controversy, Allegation that party general secretary made bad remarks against Congress leader.
< !- START disable copy paste -->