city-gold-ad-for-blogger

Allegation | വയോജന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പട്ടിക ജാതിക്കാരിയായ പഞ്ചായത് പ്രസിഡണ്ടിനെ അവഗണിച്ചെന്ന് ആക്ഷേപം; അടിസ്ഥാനരഹിതമെന്ന് ബ്ലോക് പഞ്ചായത് അധ്യക്ഷ

വെള്ളരിക്കുണ്ട്: (www.kasargodvartha.com) വെസ്റ്റ് എളേരി പഞ്ചായതിലെ എളേരിത്തട്ടിൽ ബ്ലോക് പഞ്ചായത് നടപ്പാക്കിയ വയോജന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പട്ടികജാതിക്കാരിയായ പഞ്ചായത് പ്രസിഡണ്ടിനെ അവഗണിച്ചെന്ന് ആക്ഷേപം. എൽഡിഎഫിൽ നിന്നും യുഡിഎഫ് ഭരണം തിരിച്ചുപിടിച്ച വെസ്റ് എളേരി പഞ്ചായത് പ്രസിഡന്റ് ഗിരിജ മോഹനെയാണ് വയോജന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവഗണിച്ചതെന്നാണ് ആരോപണം.

Allegation | വയോജന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പട്ടിക ജാതിക്കാരിയായ പഞ്ചായത് പ്രസിഡണ്ടിനെ അവഗണിച്ചെന്ന് ആക്ഷേപം; അടിസ്ഥാനരഹിതമെന്ന് ബ്ലോക് പഞ്ചായത് അധ്യക്ഷ

പിന്നാക്ക വിഭാഗത്തിൽപ്പെട്ട പഞ്ചായത് പ്രസിഡണ്ടിനെ ബ്ലോക് പഞ്ചായത് നിരന്തരം അവഗണിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഒരുക്കുമെന്നും യുഡിഎഫ് വെസ്റ്റ്‌ എളേരി മണ്ഡലം കമിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായതിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ബ്ലോക് പഞ്ചായത് എളേരിത്തട്ടിൽ 18 ലക്ഷംരൂപയോളം ചിലവഴിച്ച് വയോജനകേന്ദ്രം പൂർത്തിയാക്കിയതെന്നും ഇവർ കൂട്ടിച്ചേർത്തു.

പട്ടിക ജാതിക്കാരിയായ പഞ്ചായത് പ്രസിഡണ്ടിനെ മാറ്റി നിർത്താൻ ബ്ലോക് പഞ്ചായത് ഭരണസമിതി എംഎൽഎയെ കൊണ്ട് വയോജന കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തുകയായിരുന്നുവെന്നും അധ്യക്ഷ പദവി ബ്ലോക് പഞ്ചായത് പ്രസിഡണ്ട് വഹിച്ചുവെന്നും പ്രോടോകോൾ പൂർണമായും ലംഘിച്ചു വെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു.

എന്നാൽ കോൺഗ്രസിന്റെ ബ്ലോക് പഞ്ചായത് അംഗങ്ങളെ ചടങ്ങിലേക്ക് ക്ഷണിക്കുകയും പഞ്ചായത് പ്രസിഡണ്ടിന്റെ പേര് ഫലകത്തിൽ ഉൾപെടുത്തുകയും ചെയ്തിട്ടുണ്ട്. ഫലകത്തിൽ പേര് വെക്കുകയും പരിപാടിയിലേക്ക് പഞ്ചായത് പ്രസിഡണ്ടിനെ ക്ഷണിക്കാതിരിക്കുകയും ചെയ്തത് എംഎൽഎ അടക്കമുള്ളവരുടെ ചടങ്ങിൽ പട്ടികജാതിക്കാരിയായ പ്രസിഡണ്ടിനെ അകറ്റി നിർത്തുക എന്നതായിരുന്നു എൽഡിഎഫ്. ഭരിക്കുന്ന ബ്ലോക് പഞ്ചായതിന്റെ ലക്ഷ്യമെന്നും ഇനിയും ഇത്തരത്തിലുള്ള അവഗണനയോ ജാതി അയിത്തമോ തുടർന്നാൽ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഗിരിജ മോഹനൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി കെ രാജൻ നായർ, നേതാക്കളായ ജെറ്റോ ജോസഫ്, ആന്റക്സ് ജോസഫ്, മാത്യു കളത്തൂർ, എം അബൂബകർ, എം വി ലിജിന, മോളി കുട്ടി പോൾ, ജെയിംസ് ടി എ, ജോയ് കിഴക്കരക്കാട്ട് എന്നിവർ പങ്കെടുത്തു.

Allegation | വയോജന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പട്ടിക ജാതിക്കാരിയായ പഞ്ചായത് പ്രസിഡണ്ടിനെ അവഗണിച്ചെന്ന് ആക്ഷേപം; അടിസ്ഥാനരഹിതമെന്ന് ബ്ലോക് പഞ്ചായത് അധ്യക്ഷ

അതേസമയം, യുഡിഎഫ് നേതാക്കളും പഞ്ചായത് പ്രസിഡണ്ടും ഉന്നയിക്കുന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ഉദ്ഘാടനത്തിന് വെസ്റ്റ് എളേരി പഞ്ചായത് പ്രസിഡണ്ടിനെ ക്ഷണിച്ചതായും ബ്ലോക് പഞ്ചായത് പ്രസിഡന്റ് എം ലക്ഷ്മി കാസർകോട് വാർത്തയോട് പറഞ്ഞു. പഞ്ചായത് പ്രസിഡണ്ടിനുള്ള ക്ഷണക്കത്ത്‌ ബ്ലോക് പഞ്ചായത് അംഗം വഴി നൽകിയതായും പ്രസിഡണ്ടിനെ ഫോണിൽ പലതവണ ബന്ധപ്പെട്ടെങ്കിലും സംസാരിക്കാൻ സാധിച്ചില്ലെന്നും അവർ തിരിച്ച് വിളിച്ചിരുന്നില്ലെന്നും വയോജന കേന്ദ്രവുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗങ്ങൾ വെസ്റ്റ് എളേരി പഞ്ചായത് പ്രസിഡന്റ് സ്ഥിരമായി ബഹിഷ്കരിച്ചിരുന്നതായും ബ്ലോക് പഞ്ചായത് പ്രസിഡന്റ് അറിയിച്ചു.

Keywords: News, Vellarikkundu, Kasaragod, Kerala, Politics, Allegation, Panchat President, Ceremony, Inauguration, Congress, MLA, UDF, Allegation that Panchayat President ignored during opening ceremony of Vyojana Kendra.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia