'പേന പിടിക്കേണ്ട കൈകളില്‍ ആയുധമെടുപ്പിച്ച് വിദ്യാര്‍ത്ഥികളെ കേസില്‍ കുടുക്കുന്നത് രക്ഷിതാക്കള്‍ തിരിച്ചറിയണം; വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ മറയാക്കി മുസ്ലിം ലീഗ് നടത്തുന്ന സമരം മുനിസിപ്പാലിറ്റി അഴിമതി പ്രശ്നത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍'
Mar 7, 2017, 11:07 IST
കാസര്‍കോട്: (www.kasargodvartha.com 07.02.2017) വിദ്യാര്‍ത്ഥികളെ മറയാക്കി ലീഗ് കളിക്കുന്നത് കപടരാഷ്ട്രീയമാണെന്നും പേന പിടിക്കേണ്ട കൈ കൊണ്ട് ആയുധമെടുപ്പിച്ച് വിദ്യാര്‍ത്ഥികളെ ആക്രമത്തിലേക്ക് തള്ളിവിട്ട് കേസില്‍ കുടുക്കുന്ന കപട രാഷ്ട്രീയത്തെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും തിരിച്ചറിയണമെന്നും ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു.
വിദ്യാര്‍ത്ഥികളെ കേസിലേക്ക് തള്ളിവിട്ട്, സി ഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥന്മാര്ക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ച് മുസ്ലിം ലീഗ് നടത്തുന്ന സമരം മാഫിയകളെ സഹായിക്കാനാണെന്നും പൂഴി മാഫിയക്കെതിരെ ശക്തമായ നിലപാടെടുത്ത പോലീസ് ഉദ്യോഗസ്ഥന്മാര്ക്കെതിരെ നടത്തുന്ന കുപ്രചരണങ്ങളും അകാരണമായി നടത്തുന്ന സമരങ്ങളും ജനങ്ങള്‍ തള്ളികളഞ്ഞിരിക്കുകയാണെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥി സംഘട്ടനത്തിന്റെ പേരില്‍ കേസില്‍ കുടുങ്ങി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ വഴിമുട്ടി നില്‍ക്കുകയാണ്. ഇനിയും വിദ്യാര്‍ത്ഥികളെ കേസിന് ഇരയാക്കി കൊടുക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്മാറണം. കാസര്‍കോടിന്റെ സമാധാനം കാത്തു സൂക്ഷിച്ച് കഞ്ചാവ് പൂഴി മാഫിയ സംഘത്തിനെതിരെ പോരാട്ടം നടത്തുന്ന പോലീസുദ്യോഗസ്ഥന്മാരെ പ്രോത്സാഹിപ്പിക്കാന്‍ ഭരണകൂടവും ജനങ്ങളും മുന്നോട്ട് വരണമെന്ന് അസീസ് കടപ്പുറം ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ മുസ്ലിം ലീഗ് കളിക്കുന്ന അടവ് രാഷ്ട്രീയവും, തീവ്രവാദി പ്രയോഗവും കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ നടന്ന അഴിമതി വാര്‍ത്തകളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ദ തിരിച്ചുവിടാനാണെന്ന് എസ് ഡി പി ഐ കാസര്‍കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല എരിയാല്‍ പറഞ്ഞു.
നീതി നിര്‍വഹണത്തില്‍ മറ്റുള്ളവരേക്കാള്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും കാണിക്കുന്നു എന്നാണ് കാസര്‍കോട് സി ഐ റഹീമിനെ പറ്റിയും എസ് ഐ അജിത് കുമാറിനെ പറ്റിയും പൊതുവെയുള്ള ജനഅഭിപ്രായം. അത് ചില തല്പരകക്ഷികള്ക്കും, മാഫിയകള്‍ക്കും മാര്‍ഗ്ഗതടസ്സം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ലീഗ് നേതാവിന്റെ അനാവശ്യ ആവേശം ഫാസിസത്തെ സഹായിക്കാനും അവര്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുമാണെന്നും അബ്ദുല്ല എരിയാല്‍ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Political party, Politics, news, INL, SDPI, Muslim-league, Police, Students, case, Assault, Attack,