city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Women | മുഴുവൻ സീറ്റിലും വനിതകൾ മാത്രം; എളേരിത്തട്ട് ഇ കെ നായനാർ ഗവ. കോളജ് യൂനിയൻ തിരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് എസ് എഫ് ഐ; വിജയം എതിരില്ലാതെ

വെള്ളരിക്കുണ്ട്: (www.kasargodvartha.com) എളേരിത്തട്ട് ഇ കെ നായനാർ ഗവ. കോളജ് യൂനിയനിൽ ഇനി വനിതകൾ മാത്രം. തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വനിതകളെ മാത്രമാണ് ഇത്തവണ ഇവിടെ എസ് എഫ് ഐ മത്സരിപ്പിച്ചത്. എട്ടുമേജർ സീറ്റിലും 10 മെെനർ സീറ്റുകളിലുമാണ് വനിതാ സ്ഥാനാർഥികൾ വിജയിച്ചത്.

Women | മുഴുവൻ സീറ്റിലും വനിതകൾ മാത്രം; എളേരിത്തട്ട് ഇ കെ നായനാർ ഗവ. കോളജ് യൂനിയൻ തിരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് എസ് എഫ് ഐ; വിജയം എതിരില്ലാതെ

ശ്രേയ ജയൻ (ചെയർമാൻ), ആർ അഞ്ജു (വൈസ് ചെയർമാൻ), ആര്യ രാഘവൻ (ജെനറൽ സെക്രടറി), നന്ദന മോഹൻ (ജോയിന്റ് സെക്രടറി), ടി വി മേഘ (കൗൺസിലർ), സാനിയ പ്രകാശ് (മാഗസിൻ എഡിറ്റർ), അഞ്ജന വിശ്വനാഥ് (ഫൈൻ ആർട്സ് സെക്രടറി), സി അരുണിമ (സ്പോർട്സ് ക്യാപ്റ്റൻ) എന്നിവർ മേജർ സീറ്റുകളിൽ തിരഞ്ഞെടുക്കപ്പെട്ടു.

ഷിയ സുരേഷ്, ടി ശരണ്യ, പി കെ ദിവ്യ, അക്ഷയ സന്തോഷ്, സി അശ്വതി, പി വി സനുഷ (അസോസിയേഷൻ സെക്രടറി), ലിമിയ തോമസ്, പി വി നിയ, കെ എം ആദിത്യ, എം അനഘ (ബാച് പ്രതിനിധി) എന്നിവരും വിജയം കണ്ടു. കോളജിന്റെ ചരിത്രത്തിൽ 43 വർഷത്തിനിടെ മൂന്നുതവണ മാത്രമാണ് എസ് എഫ് ഐ അല്ലാത്ത സംഘടന ഇവിടെ വിജയിച്ചിട്ടുള്ളത്.

Women | മുഴുവൻ സീറ്റിലും വനിതകൾ മാത്രം; എളേരിത്തട്ട് ഇ കെ നായനാർ ഗവ. കോളജ് യൂനിയൻ തിരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് എസ് എഫ് ഐ; വിജയം എതിരില്ലാതെ

Keywords: Elerithattu, EK Nayanar, Government College, SFI, Education, Malayalam News, Politics, Students, Union, Election, All seats in Elerithattu EK Nayanar Government College are women only.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia