city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Electoral Reform | എല്ലാ തെരഞ്ഞെടുപ്പുകളും ഒരേ സമയം; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിക്ക് കേന്ദ്രം മന്ത്രിസഭയുടെ അംഗീകാരം

 Indian Parliament building with One Nation One Election News
Photo Credit: Facebook/ Indian Parliament

● രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് തീരുമാനം.
● പ്രതിപക്ഷം ശക്തമായി എതിർക്കുന്നു.

ന്യൂഡൽഹി: (KasargodVartha) ഇന്ത്യയിൽ എല്ലാ തെരഞ്ഞെടുപ്പുകളും ഒരേ സമയം നടത്തുന്ന 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. രാംനാഥ് കോവിന്ദ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ഈ സംബന്ധിച്ച ബിൽ അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പേ ബിജെപി പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്ന ഒരു പ്രധാന വാഗ്ദാനമായിരുന്നു ഇത്.

ഇതുമായി ബന്ധപ്പെട്ട് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഈ വര്ഷം മാർച്ച് 15ന് രാഷ്ട്രപതി ദ്രൗപതി മുര്മുവിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.  

എന്നാൽ, പ്രതിപക്ഷ പാർട്ടികൾ ഈ ആശയത്തെ എതിർക്കുന്നുണ്ട്. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഇത് പ്രായോഗികമല്ലെന്നും ജനാധിപത്യത്തെ ദുർബലമാക്കുമെന്നും വിവിധ കാരണങ്ങൾ നിരത്തി വാദിക്കുന്നു.

#OneNationOneElection #IndiaElections #IndianPolitics #ElectoralReforms #BJP #Congress #RamNathKovind

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia