ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ക്ലൈമാക്സ്; മഞ്ചേശ്വരത്ത് എകെഎം അശ്‌റഫിന് ഉജ്വല വിജയം
വോട് നില: എകെഎം അശ്റഫ് (യുഡിഎഫ്): 65758, കെ സുരേന്ദ്രന്‍ (എന്‍ഡിഎ): 65013, വി വി രമേശന്‍ (എല്‍ഡിഎഫ്): 40639. പ്രവീണ്‍ കുമാര്‍ എസ് (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ടി ഓഫ് ഇൻഡ്യ): 251, ജോണ്‍ ഡിസൂസ ഐ (സ്വതന്ത്രന്‍):181, സുരേന്ദ്രന്‍ എം (സ്വതന്ത്രന്‍):197, നോട: 387
മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് മുൻ പ്രസിഡന്റും യൂത് ലീഗ് സംസ്ഥാന സെക്രടറിയുമാണ് എകെഎം അശ്‌റഫ്. ജില്ലാ പഞ്ചായത്ത് മെമ്പറും ആയിരുന്നു. കേരളത്തിന്റെ വടക്കേയറ്റത്തുള്ള മഞ്ചേശ്വരത്ത് നീണ്ട കാലത്തിന് ശേഷമാണ് മണ്ഡലത്തിൽ നിന്ന് തന്നെയുള്ളൊരാൾ എംഎൽഎയായി വരുന്നത്.
എകെഎം അശ്‌റഫ് 2015 മുതൽ 2020 വരെ മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്, 2010 മുതൽ 2015 വരെ ജില്ലാ പഞ്ചായത്ത് മെമ്പർ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ മുസ്ലിം യൂത് ലീഗ് സംസ്ഥാന സെക്രടറിയാണ്. യൂത് ലീഗ് ജില്ലാ ജനറൽ സെക്രടറി, എംഎസ്എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം , ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രടറി, മണ്ഡലം പ്രസിഡന്റ്, സെക്രടറി സ്ഥാനങ്ങളും ബാംബു കോർപറേഷൻ ഡയറക്ടർ, ജില്ലാ കബഡി അസോസിയേഷന്‍ പ്രസിഡന്റ്, ജില്ലാ അൻഡെർ ആം ക്രികെറ്റ് അസോസിയേഷന്‍ ചെയർമാൻ പദവികളും അലങ്കരിച്ചു.
മലയാളം, കന്നഡ,തുളു, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ ഒരേ പോലെ കൈകാര്യം ചെയ്യാനറിയാമെന്ന അപൂർവതയും അദ്ദേഹത്തിനുണ്ട്. കന്നഡ സാഹിത്യത്തില്‍ ബിരുദധാരിയാണ്.
Keywords: Kerala, News, Kasaragod, Niyamasabha-Election-2021, Result, Top-Headlines, UDF, BJP, LDF, Muslim-league, Politics, Political Party,
< !- START disable copy paste -->
< !- START disable copy paste -->