കുമ്പള പഞ്ചായത്തിൽ പര്യടനം നടത്തി എകെഎം അശ്‌റഫ്; നാടുണർത്തി മുനവ്വറലി തങ്ങളും
Mar 26, 2021, 22:12 IST
കുമ്പള: (www.kasargodvartha.com 26.03.2021) മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എകെഎം അശ്‌റഫിന്റെ മണ്ഡല പര്യടനം തുടരുന്നു. വെള്ളിയാഴ്ച കുമ്പള പഞ്ചായത്തിലായിരുന്നു പര്യടനം. യൂത് ലീഗ് സംസ്ഥാ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വോട് അഭ്യർഥിച്ച് മണ്ഡലത്തിലെത്തിയത് പ്രവർത്തകരിൽ പുത്തൻ ആവേശം നിറച്ചു. പര്യടനം കളത്തൂരിൽ മുനവ്വറലി തങ്ങൾ ഉദ്‌ഘാടനം ചെയ്‌തു.
മതസൗഹാർദത്തിൻ്റെ വിളനിലമായ മഞ്ചേശ്വരത്ത് ഫാസിസ്റ്റ് ശക്തികളുടെ വർഗീയ വിഭജന രാഷ്ട്രീയത്തെ ചെറുത്ത് തോൽപ്പിക്കാൻ ജനാധിപത്യ മതേതര വിശ്വാസികൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. വർഗീയത ആളിക്കത്തിച്ച് നാടിൻ്റെ ഐക്യം തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു.
യുഡിഎഫ് മണ്ഡലം ചെയർമാൻ മഞ്ചുനാഥ ആൾവ അധ്യക്ഷത വഹിച്ചു. കൺവീനർ എം അബ്ബാസ്, വിപി അബ്ദുൽ ഖാദർ, ഡിസിസി സെക്രടറി സുന്ദര ആരിക്കാടി, അശ്‌റഫ് കർള, എ കെ ആരിഫ്, അബ്ബാസ് ഓണന്ത, ഹർശാദ് വോർക്കാടി, അശ്‌റഫ് എടനീർ, ടി ഡി കബീർ, അഡ്വ. സകീർ അഹ്‌മദ്, എം എ ഖാലിദ്, സയ്യിദ് ഹാദി തങ്ങൾ, കെ സാമിക്കുട്ടി, യൂസുഫ് ഉളുവാർ, അബ്ദുല്ല കണ്ടത്തിൽ, അശ്‌റഫ് കൊടിയമ്മ, അസീസ് കളത്തൂർ, സെസ് എ മൊഗ്രാൽ, ടി എം ശുഹൈബ്, കെ വി യൂസുഫ്, ചന്ദ്രൻ കജൂർ, സിദ്ദീഖ് ദണ്ഡഗോളി, ഐൻടിയുസി ജില്ലാ സെക്രടറി ബാലകൃഷ്ണ ഷെട്ടി കിദൂർ, പോൾ ഡിസോസ, പ്രവീൻ ഡിസോസ, ഗോപലകൃഷ്ണ ഷെട്ടി കുറ്റിക്കാർ, നാസർ മൊഗ്രാൽ, കെ എം അബ്ബാസ്, സത്താർ ആരിക്കാടി, ഇബ്രാഹീം ബത്തേരി, യൂസുഫ് മൊഗർ, വസന്ത ആരിക്കാടി സംസാരിച്ചു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, UDF, Munawar Ali Shihab Thangal, AKM Ashraf visits Kumbala panchayath; Munavvarali thangal joins.
< !- START disable copy paste -->