city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് പ്രോടോകോളിന്റെ പേരില്‍ കേരള ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന കര്‍ണാടകയ്‌ക്കെതിരെ സ്വാതന്ത്രദിനത്തില്‍ ഉപവസിക്കുമെന്ന് എ കെ എം അശ്റഫ് എം എല്‍ എ

മഞ്ചേശ്വരം: (www.kasargodvartha.com 14.08.2021) കോവിഡ് പ്രോടോകോളിന്റെ പേരില്‍ യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന കര്‍ണാടക സര്‍കാരിനെതിരെ സ്വാതന്ത്ര്യ ദിനത്തില്‍ ഏകദിന ഉപവാസമിരുന്ന് പ്രതിഷേധിക്കാനൊരുങ്ങി എ കെ എം അശ്റഫ് എം എല്‍ എ.
   
കോവിഡ് പ്രോടോകോളിന്റെ പേരില്‍ കേരള ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന കര്‍ണാടകയ്‌ക്കെതിരെ സ്വാതന്ത്രദിനത്തില്‍ ഉപവസിക്കുമെന്ന് എ കെ എം അശ്റഫ് എം എല്‍ എ

'ഒരൊറ്റ ഇന്‍ഡ്യ ഒരൊറ്റ ജനത' എന്ന മഹത് സന്ദേശത്തെ കാറ്റില്‍ പറത്തിക്കൊണ്ട് രാഷ്ട്രീയ താത്പര്യത്തോടെ നാടുകളെ വിഭജിക്കുന്ന കര്‍ണാടക സര്‍കാര്‍ ഭാരതത്തിന്റെ സമഭാവനയുടെയും സഹിഷ്ണുതയുടെയും സംസ്‌കാരത്തിന്റെ കടക്കല്‍ കത്തി വെയ്ക്കുകയാണെന്ന് എം എല്‍ എ കുറ്റപ്പെടുത്തി.

സംസ്ഥാനങ്ങളുടെ അതിര്‍ത്തികളില്‍ വാക്സിനെടുത്തവരെ കോവിഡ് ടെസ്റ്റ് കൂടാതെ കടത്തി വിടണമെന്ന കേന്ദ്ര നിര്‍ദേശം പോലും അനുസരിക്കാതെ മലയാളികളോടും പ്രത്യേകിച്ച് കാസര്‍കോട് ജില്ലക്കാരോടും വൈരാഗ്യ ബുദ്ധിയോടെ നടത്തുന്ന ഇത്തരം സമീപനം ഭാരതത്തിനാകെ അപമാനമാണെന്ന് എ കെ എം അശ്റഫ് കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ഥികളും രോഗികളും ചെറുകിട വ്യാപാരികളും തൊഴിലാളികളുമുള്‍പെടെ ദിവസേന നിരവധി ആളുകളെയാണ് ആര്‍ ടി പി സി ആര്‍ പരിശോധനയുടെ പേരില്‍ നിരാകരിക്കുന്നത്. കൂടാതെ പൊതു ജനങ്ങള്‍ക്കിടയില്‍ കേരളീയര്‍ക്കെതിരായ വിധ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും എം എല്‍ എ കുറ്റപ്പെടുത്തി.

കര്‍ണാടകയില്‍ കോവിഡ് പരക്കുന്നത് കേരളീയരില്‍ നിന്നാണെന്ന കുപ്രചാരണത്തിലൂടെ കേരള വിരുദ്ധ ധ്രുവീകരണ രാഷ്ട്രീയവും യഥാര്‍ഥ വസ്തുതയില്‍ നിന്ന് കര്‍ണാടക ജനങ്ങളുടെ ശ്രദ്ധ തിരിക്കലുമാണ് ഭരണവര്‍ഗം ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തലപ്പാടി അതിര്‍ത്തിയില്‍ നടക്കുന്ന ഉപവാസ സമരം രാവിലെ 10.30ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഉപവാസമെന്ന് എം എല്‍ എ അറിയിച്ചു.

Keywords: News, Kasaragod, Manjeshwaram, MLA, Protest, Karnataka, COVID-19, Kerala, Government, India, State, District, Students, Politics, Thalappady, Top-Headlines, AKM Ashraf MLA protests against Karnataka.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia