city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രചാരണം കടുപ്പിച്ച് എകെഎം അശ്‌റഫ്; മൂന്നാം ഘട്ടവും പിന്നിട്ടു

ഉപ്പള: (www.kasargodvartha.com 31.03.2021) മഞ്ചേശ്വരം മണ്ഡലം യു ഡി എഫ് സ്ഥാനാർഥി എകെഎം അശ്‌റഫ് ശക്തമായ പ്രചാരണവുമായി കുതിക്കുന്നു. പഞ്ചായത്തുതല സ്ഥാനാർഥി പര്യടനം പൂർത്തീകരിച്ചതോടെ പ്രചാരണത്തിന്റെ മൂന്നാം ഘട്ടം പിന്നിട്ടു.

22 ന് എൺമകജെയിൽ നിന്ന് തുടങ്ങിയ പര്യടനത്തിന് പൈവളിഗെ, പുത്തിഗെ, മീഞ്ച, മഞ്ചേശ്വരം, കുമ്പള, വോർക്കാടി എന്നി പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ബുധനാഴ്ച മംഗൽപ്പാടിയിൽ പര്യടനം പൂർത്തിയാക്കിയതോടെ പഞ്ചായത്തു തല സ്ഥാനാർഥി പര്യടനത്തിന് സമാപനമായി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ് ലിം ലീഗ് ദേശിയ ജന:സെക്രടറി പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, രാജ് മോഹൻ ഉണ്ണിത്താൻ എം പി, കർണാടക മുൻ മന്ത്രിമാരായ രാമനാഥറൈ, വിനയകുമാർ സൊർക്കെ, ദക്ഷിണ കന്നഡ കോൺഗ്രസ് നേതാക്കൾ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ എത്തിയതും റോഡ് ഷോകളും പ്രവർത്തകരിൽ ആവേശം പകർന്നു.

പ്രചാരണം കടുപ്പിച്ച് എകെഎം അശ്‌റഫ്; മൂന്നാം ഘട്ടവും പിന്നിട്ടു

മംഗൽപാടി പഞ്ചായത്ത് തല പര്യടനം അദീക്കയിൽ നിന്ന് തുടങ്ങി ഉപ്പള ഗേറ്റ്, പച്ചിലംപാറ, ഹിദായത് നഗർ, മണിമുണ്ട, ഫിർദൗസ് നഗർ, മണ്ണംകുഴി, ബപ്പായ തൊട്ടി, പെരിങ്കടി, നയാബസാർ, ചെറുഗോളി, സോങ്കാൽ, കണ്ണാടിപാറ,സഫാ നഗർ, പഞ്ചത്തൊട്ടി, പച്ചമ്പള, മീപ്പിരി, ചിന്നമുഗർ, പാച്ചാണി, ഇച്ചിലങ്കോട്, അട്ക്ക, ഒളയം, ഷിറിയകുന്നിൽ, മുട്ടം, ബേരിക്കെ, ഷിറിയ, മള്ളങ്കൈ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ബന്തിയോട് സമാപിച്ചു. തുടർന്ന് ബന്തിയോട് നിന്നും ഉപ്പളയിലേക്ക് സ്ഥാനാർഥിയെ ആനയിച്ച് റോഡ് ഷോയുമുണ്ടായി.

വിവിധ കേന്ദ്രങ്ങളിൽ കെപിസിസി സെക്രടറി നീലകണ്ഠൻ, എം സി ഖമറുദ്ദീൻ എംഎൽഎ, യുഡിഎഫ് ചെയർമാൻ മഞ്ചുനാഥ ആൾവ, ജന. കൺവീനർ എം അബ്ബാസ്, വർകിംഗ് ചെയർമാൻ ടി എ മൂസ, ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്തംഗം എം എസ് മുഹമ്മദ്, ഡിസിസി സെക്രടറി സുന്ദര ആരിക്കാടി, കെപിസിസി നിർവാഹക സമിതി അംഗം പി എ അശ്‌റഫ് അലി, അസീസ് മെരിക്കെ, എം ബി യൂസുഫ്, വി പി അബ്ദുൽ കാദർ, കരിവെള്ളൂർ വിജയൻ, ലക്ഷ്മണൻ സിഎംപി, അശ്‌റഫ് കർള, എ കെ ആരിഫ്, സൈഫുല്ല തങ്ങൾ, അബ്ബാസ് ഓണന്ത, ഹർശാദ് വോർക്കാടി, ഡിഎംകെ മുഹമ്മദ്, എം എ ഖാലിദ്, പി എം സലീം, ഉമർ അപ്പോളോ, എം കെ അലി മാസ്റ്റർ, ഹനീഫ് ഹാജി പൈവളിഗെ, നാസർ ചെർക്കളം, അബ്ദുർ റഹ്‌മാൻ ബന്തിയോട്, അസീസ് കളത്തൂർ, റഹ്‌മാൻ ഗോൾഡൻ, എ മുഖ്താർ, ബി എം മുസ്ത്വഫ, സത്യൻ സി ഉപ്പള, അബ്ദുല്ല മാദേരി, സെഡ് എ മൊഗ്രാൽ, അശ്‌റഫ് കൊടിയമ്മ, മുസ്ത്വഫ, മഹ്‌മൂദ്‌, യൂസുഫ് ഹേരൂർ, ഉമർ ബൈങ്കി, മുനീർ ബേരിക്ക, മജീദ് പച്ചമ്പള, ഇർശാദ് മൊഗ്രാൽ, സിദ്ദീഖ് ദണ്ഡ ഗോളി തുടങ്ങിയവർ സംസാരിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, UDF, AKM Ashraf intensifies election campaign.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia