Puthuppally | പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് വോട് തേടി എകെഎം അശ്റഫ് പ്രചാരണത്തിനിറങ്ങി; ക്ഷാമത്തിന്റെ ഓണം സമ്മാനിച്ച സർകാരിനെതിരെയുള്ള വിധിയെഴുത്തുണ്ടാവുമെന്ന് മഞ്ചേശ്വരം എംഎൽഎ
Aug 27, 2023, 19:24 IST
കോട്ടയം: (www.kasargodvartha.com) പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് വോട് തേടി മഞ്ചേശ്വരം എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ എകെഎം അശ്‌റഫും പ്രചാരണത്തില്‍ സജീവമായി. പാമ്പാടി പഞ്ചായതിലെ കുറിച്ച് മലയില്‍ കുറിച്ച് മല കോളനിയിലേതടക്കം നൂറോളം വീടുകള്‍ കയറി എംഎല്‍എയും സംഘവും വോട് തേടി. കുറിച്ച് മലയില്‍ വോട് അഭ്യര്‍ഥിച്ച് സംസാരിച്ച എകെഎം അശ്‌റഫ് സംസ്ഥാന സര്‍കാരിനെതിരെ ആഞ്ഞടിച്ചു.
മലയാളികള്‍ പ്രയാസങ്ങള്‍ മറന്ന് ഒത്തൊരുമയോടെ ആഘോഷിക്കുന്ന ഓണം പോലും ഇപ്രാവശ്യം വറുതിയുടെയും പ്രയാസങ്ങളുടേതുമാക്കി മാറ്റിയ സംസ്ഥാന സര്‍കാരിനെതിരെയുള്ള പ്രതികാര വിധിയെഴുത്താവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് എകെഎം.അശ്‌റഫ് പറഞ്ഞു. എല്ലാ മേഖലയിലുമുള്ള സാമ്പത്തിക ഞെരുക്കം മൂലം കേരളം രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് ദിനംതോറും കടന്ന് പോകുന്നത്.
കൃത്യമായ സാമ്പത്തിക നയമോ, പ്ലാനിങ്ങോ ഇല്ലാതെ പരീക്ഷണം നടത്തി ഭരണം മുന്നോട്ട് കൊണ്ടുപോവുന്ന എല്‍ഡിഎഫ് സര്‍കാര്‍ അധിക നികുതിയും വൈദ്യുതി നിരക്കും ഇന്ധന നികുതിയും എല്ലാ മേഖലയിലുള്ള സര്‍കാര്‍ സേവനങ്ങള്‍ക്കും കുത്തനെ നിരക്ക് വര്‍ധിപ്പിച്ചും പൊതു ജനങ്ങളില്‍ നിന്ന് പിരിവ് നടത്തുകയാണ്. തുടര്‍ ഭരണം പൂര്‍ണ പരാജയമെന്ന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ തന്നെ മനസിലാക്കുമ്പോള്‍ കേന്ദ്രത്തെ പഴിചാരി മാത്രം എത്രകാലം രക്ഷപ്പെടുമെന്ന് അദ്ദേഹം ചോദിച്ചു.
സ്വന്തമായി വരുമാനമുണ്ടാക്കിയിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളും സര്‍കാര്‍ സംവിധാനങ്ങളിലും നേതാക്കളുടെ കുടുംബക്കാരെയും പാര്‍ടി പ്രവര്‍ത്തകരെയും കുത്തിനിറച്ച് കുട്ടിച്ചോറാക്കിയിരിക്കുകയാണ്. പി എസ് സിയുടെയും യൂനിവേഴ്‌സിറ്റികളുടെയും വിശ്വാസ്യത തന്നെ പൊതുജനത്തിന് നഷ്ടമായിരിക്കുകയാണ്. ഇതിനൊക്കെയുള്ള മറുപടിയായി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ഇന്നോളം കണ്ടതില്‍ വലിയ റെകോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
എകെഎം അശ്‌റഫിനൊപ്പം വാര്‍ഡ് മെമ്പര്‍ സെബാസ്റ്റ്യന്‍ കുറിച്ചുമല, മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ജെനറല്‍ സെക്രടറി എ കെ ആരിഫ്, പ്രാദേശിക മുസ്ലിം ലീഗ് നേതാക്കളായ മനാഫ് പാമ്പാടി, ശമീര്‍ കെ, സഗീര്‍ പത്തനംതിട്ടയടക്കമുള്ള യുഡിഎഫ് നേതാക്കളും ഉണ്ടായിരുന്നു.

Keywords: Puthuppally Bye-election, Chandy Oommen, Puthuppally, AKM Ashraf, Kerala News, Kasaragod, Politics, Political News, AKM Ashraf campaigning for Chandy Oommen in Puthuppally.
< !- START disable copy paste -->