Arrested | ശുഐബ് വധക്കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരിയെ കാപ ചുമത്തി അറസ്റ്റ് ചെയ്തു
Feb 27, 2023, 22:16 IST
തലശേരി: (www.kasargodvartha.com) യൂത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയും സിപിഎം സൈബര്‍ പോരാളിയുമായ ആകാശ് തില്ലങ്കേരിയെ കാപ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തു. മുഴക്കുന്ന് പൊലീസാണ് ആകാശിനെ തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ അറസ്റ്റു ചെയ്തത്. മുഴക്കുന്ന് സിഐയുടെ നേതൃത്വത്തിലാണ് തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടില്‍ നിന്നും ആകാശിനെ അറസ്റ്റു ചെയ്തത്.
മട്ടന്നൂരിലെ ഡി വൈ എഫ് ഐ ബ്ലോക് കമിറ്റിയംഗം ശ്രീലക്ഷ്മിയുടെ പരാതിയില്‍ നേരത്തെ സ്ത്രീത്വത്തെ അപമാനിച്ചതിന് ആകാശ് തില്ലങ്കേരിക്കെതിരെ മുഴക്കുന്ന് പൊലീസ് കേസെടുത്തിരുന്നു. ഇതുകൂടാതെ മട്ടന്നൂരിലെ ഡി വൈ എഫ് ഐ നേതാവിനെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസുമുണ്ട്.

ശ്രീലക്ഷ്മിയെ അപമാനിച്ചെന്ന കേസില്‍ മട്ടന്നൂര്‍ കോടതി കഴിഞ്ഞ ദിവസം അര്‍ജുന്‍ തില്ലങ്കേരിക്കും കൂട്ടാളികളായ രണ്ടു പേര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ തില്ലങ്കേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ ആകാശ് തില്ലങ്കേരിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സിപിഎം സംസ്ഥാന കമിറ്റിയംഗം പി ജയരാജനും പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജനും ഡി വൈ എഫ് ഐ കേന്ദ്ര കമിറ്റിയംഗം എം ശാജറും അഴിച്ചുവിട്ടത്.
ഇതിനു ശേഷം വിവാദങ്ങളുടെ പൊടിയടങ്ങിയപ്പോഴാണ് ആകാശ് തില്ലങ്കേരിയെ കാപ ചുമത്തി പൊലീസ് അറസ്റ്റുചെയ്തത്. നേരത്തെ ആകാശ് തില്ലങ്കേരിക്കെതിരെയുള്ള കേസുകള്‍ രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ചിരുന്നു.
Keywords: Akash Thillankeri arrested a week after CPM disowned the murder accused, News, Police, Arrested, Top-Headlines, Complaint, Kerala, Politics.