city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ajmal Ismail | ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം പ്രഹസനമാകരുതെന്ന് അജ്മല്‍ ഇസ്മാഈല്‍; 'ട്രെയിന്‍ അപകടത്തിലൂടെ ഡിജിറ്റല്‍ ഇന്‍ഡ്യ എന്ന പൊള്ളത്തരങ്ങള്‍ ജനമധ്യത്തില്‍ വെളിവായി'

ഉപ്പള: (www.kasargodvartha.com) ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍കാരിനെതിരായ പ്രതിപക്ഷ ഐക്യം പ്രഹസനമാകരുതെന്ന് എസ് ഡി പി ഐ സംസ്ഥാന ജെനറല്‍ സെക്രടറി അജ്മല്‍ ഇസ്മാഈല്‍ പറഞ്ഞു. രാജ്യം നരേന്ദ്ര മോഡിയുടെ ഭരണത്തിന്‍ കീഴില്‍ തകര്‍ന്നിരിക്കുകയാണ്. മുന്നൂറിലധികം ജനങ്ങള്‍ മരണപ്പെട്ട ട്രെയിന്‍ അപകടത്തിലൂടെ ഡിജിറ്റല്‍ ഇന്‍ഡ്യ എന്ന പൊള്ളത്തരങ്ങള്‍ ജനമധ്യത്തില്‍ വെളിവായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് ജില്ലാ പ്രതിനിധി സഭ ഉപ്പളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അജ്മല്‍ ഇസ്മാഈല്‍.
           
Ajmal Ismail | ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം പ്രഹസനമാകരുതെന്ന് അജ്മല്‍ ഇസ്മാഈല്‍; 'ട്രെയിന്‍ അപകടത്തിലൂടെ ഡിജിറ്റല്‍ ഇന്‍ഡ്യ എന്ന പൊള്ളത്തരങ്ങള്‍ ജനമധ്യത്തില്‍ വെളിവായി'

രാഷ്ട്രപതിയെ നോക്കുകുത്തിയാക്കി പാര്‍ലമെന്റ് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് അവര്‍ണ ജനവിഭാഗങ്ങളോടുള്ള ബിജെപിയുടേയും ആര്‍എസ്എസിന്റെയും സമീപനത്തിന്റെ ഭാഗമാണ്.
ആദിവാസി ദളിത് വിഭാഗങ്ങളിലെ ചിലര്‍ക്ക് പദവികള്‍ നല്‍കി ഒപ്പമുണ്ടെന്ന് പ്രതീതി ഉണ്ടാക്കുകയും എന്നാല്‍ നിര്‍ണായക ഘട്ടങ്ങളില്‍ മാറ്റിനിര്‍ത്തുകയും ചെയ്യുന്നതാണ് നാം കണ്ടത്. പാര്‍ലമെന്റ് ഉദ്ഘാടനത്തിന് സവര്‍കറുടെ ജന്മദിനം തിരഞ്ഞെടുത്തത് യാദൃശ്ചികമല്ല.

കഴിഞ്ഞ അര പതിറ്റാണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രസിന് ഫാസിസത്തെ പ്രതിരോധിക്കാന്‍ കഴിയില്ല, കേരളത്തില്‍ മാത്രം ഒതുങ്ങി പോയ സിപിഎമിനും ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടമായിരിക്കുന്നു. ബിഎസ്പി അടക്കമുള്ള പാര്‍ടികളുടെ ശോഷണവും ഇതര പാര്‍ടികളുടെ അനൈക്യവും രാജ്യ ഭൂരിപക്ഷത്തിന് പ്രതീക്ഷ അറ്റിരിക്കുകയാണ്. എസ്ഡിപിഐയുടെ പ്രസക്തിയാണ് ഇതിലൂടെ വെളിപ്പെടുന്നത്. കാസര്‍കോട് ജില്ലയിലെ പാര്‍ടിയുടെ വളര്‍ച്ച ആശാവഹമാണെന്നും ജനകീയ സമരങ്ങള്‍ ഏറ്റെടുത്ത ജില്ലയില്‍ പാര്‍ടി നിറസാന്നിധ്യമാകുമെന്നും അജ്മല്‍ ഇസ്മാഈല്‍ പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി എ എച് മുനീര്‍ വാര്‍ഷിക റിപോര്‍ട് അവതരിപ്പിച്ചു. സംസ്ഥാന ജെനറല്‍ സെക്രടറി പിപി റഫീഖ്, സെക്രടറി പി ജമീല, അന്‍സാരി എനേത്ത്, അശ്‌റഫ് പ്രാവചമ്പലം, മഞ്ജുഷാ മാവിലാടം തുടങ്ങിയവര്‍ ചര്‍ചകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലയിലെ ആരോഗ്യം, വിദ്യാഭ്യാസ അവഗണനക്കെതിരെ പ്രതിനിധി സഭയില്‍ പ്രമേയം അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി സ്വാഗതവും സവാദ് സിഎ നന്ദിയും പറഞ്ഞു.

Keywords: Ajmal Ismail, SDPI, Politics, Uppala News, Kerala News, Kasaragod News, Ajmal Ismail says opposition unity against BJP should not be farce.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia