നിയമസഭാ തെരെഞ്ഞടുപ്പിന് അങ്കം കുറിച്ച് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് കുമ്പളയിൽ ഉജ്വല തുടക്കം; യു ഡി എഫിൻ്റെ വികസനം എണ്ണിപ്പറഞ്ഞ് ഉമ്മൻ ചാണ്ടി
Jan 31, 2021, 19:31 IST
കാസർകോട്: (www.kasargodvartha.com 31.01.2021) നിയമസഭാ തെരെഞ്ഞടുപ്പിന് അങ്കം കുറിച്ച് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് കുമ്പളയിൽ ഉജ്വല തുടക്കം. സംശുദ്ധം സദ്ഭരണം എന്നതാണ് ജാഥയുടെ മുദ്രാവാക്യം. എ ഐ സി സി ജനറൽ സെക്രടറി ഉമ്മൻ ചാണ്ടിയാണ് രമേശ് ചെന്നിത്തലയ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തത്.
യു ഡി എഫ് ഭരണത്തിലെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് ഉമ്മൻ ചാണ്ടിയുടെ ഉദ്ഘടന പ്രസംഗം. കണ്ണൂർ വിമാനത്താവളം ,കൊച്ചി മെട്രോ തുടങ്ങിയ വികസന പദ്ധതികളും ജനസമ്പർക്ക പരിപാടിയും ജനങ്ങൾക്ക് കരുതൽ നൽകിയതായി ഉമ്മൻ ചാണ്ടി പറഞ്ഞു. ശബരിമലയിലെ വിധി എൽ ഡി എഫ് ചോദിച്ചു വാങ്ങിയതാണ്. യു ഡി എഫ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അഫിഡവിറ്റ് പിൻവലിച്ചതാണ് പ്രശ്നങ്ങളുണ്ടാക്കിയത്. പി എസ് സി നിയമനങ്ങളടക്കം മരവിപ്പിച്ച് എൽ ഡി എഫ് സർക്കാർ യുവാക്കളെ വഞ്ചിക്കുകയാണ് ചെയ്തത്.

എല്ലാ ജില്ലകളിലും മെഡികെൽ കോളജ് അനുവദിക്കുകയും പ്രാരംഭ നടപടികളും ആരംഭിച്ചെങ്കിലും ഒരു മെഡികെൽ കോളജ് എങ്കിലും പൂർണ്ണമാക്കാൻ കഴിഞ്ഞോയെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു. കടം വാങ്ങി കേരളത്തെ ഭരിച്ച് മുടിക്കുകയല്ലാതെ എടുത്ത് പറയാൻ കഴിയുന്ന ഏതെങ്കിലും വികസനം ചൂണ്ടിക്കാണിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
ചെന്നിത്തല നയിക്കുന്ന യാത്ര തിരുവനന്തപുരത്ത് എത്തുമ്പോൾ പിണറായി സർക്കാരിനെ കേരളത്തിലെ ജനങ്ങൾ ആട്ടിപ്പായിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി എം പി, കെ പി എ മജീദ്, കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം നേതാവ് പി ജെ ജോസഫ്, ആർ എസ് പി നേതാവ് എൻ കെ പ്രേമചന്ദ്രൻ എം പി, കെ സുധാകരൻ എം പി, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, വി ഡി സതീശൻ എം എൽ എ, സി എം പി നേതാവ് സി പി ജോൺ, ഫോർവേഡ് ബ്ലോക് അഖിലേന്ത്യാ സെക്രടറി ജി ദേവരാജൻ, ബെന്നി ബഹന്നാൻ, രാജ് മോഹൻ ഉണ്ണിത്താൻ എം പി, ഹൈബി ഇഡൻ എം പി, പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ തുടങ്ങി നിരവധി യു ഡി എഫ് നേതാക്കൾ ചടങ്ങിൽ സന്നിഹിതരായി.
സംസ്ഥാനത്തെ 140 നിയോജകമണ്ഡലത്തിലും പര്യടനം നടത്തി ഫെബ്രുവരി 22 ന് മഹാറാലിയോടെ തിരുവനന്തപുരത്ത് യാത്ര സമാപിക്കും. റാലിയിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ ദേശിയ നേതാക്കൾ പങ്കെടുക്കും. കാസർകോട് ജില്ലയിലെ പരിപാടി ഞായറാഴ്ച വൈകുന്നേരം ചെങ്കള, ഫെബ്രുവരി ഒന്നിന് രാവിലെ 10 മണിക്ക് പെരിയ, 11 മണിക്ക് കാഞ്ഞങ്ങാട്, 12 മണിക്ക് തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും.
Keywords: Kerala, News, Kasaragod, Politics, Political party, Election, Top-Headlines, Ramesh-Chennithala, Rally, UDF, Oommen Chandy, Aishwarya Kerala Yatra led by Ramesh Chennithala gets off to a great start in Kumbala.
< !- START disable copy paste -->