city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

K Shreekanth | എയിംസ്: കാസർകോടിനെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനം പിൻവലിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അഡ്വ. കെ ശ്രീകാന്ത്

കാസർകോട്: (www.kasargodvartha.com) എയിംസ് മാതൃകയിൽ ആശുപത്രി സ്ഥാപിക്കുന്നതിന് കാസർകോടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനം പിണറായി സർകാരിന്റെ പ്രതിനിധി കെ വി തോമസ് പിൻവലിച്ചത് ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു.

K Shreekanth | എയിംസ്: കാസർകോടിനെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനം പിൻവലിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അഡ്വ. കെ ശ്രീകാന്ത്

കാസർകോടിനെ അവഹേളിക്കലാണിത്. ജില്ലയിൽ ആതുര രംഗത്ത് വേണ്ടത്ര സൗകര്യങ്ങൾ ഇല്ലെന്നിരിക്കെ എയിംസ് മാതൃകയിൽ സ്ഥാപനം സ്ഥാപിക്കുന്നത് പരിഗണിക്കാൻ പോലും പാടില്ലെന്ന ഇടതുസർകാരിന്റെ നിലപാട് പ്രതിഷേധാർഹമാണ്. ജില്ലയിൽ അത്യാവശ്യത്തിനു പോലും ചികിത്സാ സൗകര്യങ്ങളില്ലെന്ന് ഹൈകോടതിയിൽ സംസ്ഥാന സർകാർ തന്നെ സത്യവാങ്മൂലം സമർപിച്ചിട്ടുണ്ട്. എന്നിട്ടുപോലും ജില്ലയെ തമസ്കരിക്കുകയാണെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.

കാസർകോട്ടെ ജനങ്ങളെ പിണറായി സർകാർ അവഗണിക്കുകയാണ്. എൻഡോസൾഫാൻ ബാധിതർ അടക്കം ജില്ലയിലെ ജനങ്ങൾ ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. കണ്ണിൽ ചോരയില്ലാത്ത സർകാരാണ് പിണറായിയുടേത്. എയിംസ് കാസർകോട് പരിഗണിക്കരുതെന്ന് പിണറായി സർകാരിന്റെ തീരുമാനം സംബന്ധിച്ച് ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.

Keywords: News, Kasragod, Kerala, Politics, Adv K Shreekanth, AIIMS, LDF Govt., BJP, Hospital, High Court, AIIMS: Adv K Shreekanth LDF Govt.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia