Protest | 'കോവിഡ് കാലത്ത് കിറ്റ് തയ്യാറാക്കിയതിന് പണം നല്‍കിയില്ല'; സിപിഎം അനുകൂല മഹിളാ സംഘടന സപ്ലൈ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച് നടത്തി
Mar 14, 2023, 19:27 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) കോവിഡ് കാലത്ത് കിറ്റ് തയ്യാറാക്കിയതിന് പണം നല്‍കിയില്ലെന്ന് ആരോപിച്ച് സിപിഎം അനുകൂല മഹിളാ സംഘടന സപ്ലൈ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച് നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നര്‍ക്കിലക്കാട് വിലേജ് കമിറ്റിയുടെ നേതൃത്വത്തിലാണ് കാഞ്ഞങ്ങാട് സപ്ലൈ ഓഫീസിലേക്ക് സ്ത്രീകള്‍ മാര്‍ച് നടത്തിയത്.
കോവിഡ് കാലത്ത് ആദ്യം സൗജന്യമായാണ് ഇവര്‍ കിറ്റുകള്‍ തയ്യാറാക്കി നല്‍കിയത്. പിന്നീട് തങ്ങള്‍ക്ക് കൂലി നിശ്ചയിച്ചതായും ഇതനുസരിച്ച് മാസങ്ങളോളം മറ്റ് ജോലിക്കൊന്നും പോകാതെ കിറ്റ് തയ്യാറാക്കുകയും പല ഭാഗങ്ങളിലെ റേഷന്‍ കടകളില്‍ കിറ്റ് എത്തിക്കുകയും ചെയ്തിരുന്നുവെന്നും ഇവര്‍ പറയുന്നു. കിറ്റ് നിര്‍മിച്ച് കൊടുത്ത വകയില്‍ മാസങ്ങളോളമുള്ള കൂലിയാണ് കിട്ടാനുള്ളതെന്നാണ് പരാതി. ഇതുകൂടാതെ റേഷന്‍ കടകളില്‍ എത്തിച്ച ഓരോ കിറ്റിനും രണ്ട് രൂപ വീതം നല്‍കുമെന്ന് അറിയിച്ചിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കൂലിയിനത്തില്‍ വാഗ്ദാനം ചെയ്ത കൂലി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ സപ്ലൈ ഓഫീസിലേക്ക് മാര്‍ച് നടത്താന്‍ നിര്‍ബന്ധിതരായത്. പലതവണ കൂലി ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്നും ഓരോ കാരണങ്ങള്‍ പറഞ്ഞ് കൂലി നിഷേധിക്കുകയായിരുന്നുവെന്നുമാണ് ഇവരുടെ പരാതി. ഒന്നര ലക്ഷത്തിലേറെ രൂപയാണ് സപ്ലൈകോയില്‍ നിന്നും ലഭിക്കാനുള്ളതെന്ന് ഇവര്‍ പറയുന്നു. പ്രതിഷേധ മാര്‍ച് സിഐടിയു സംസ്ഥാന കമിറ്റിയംഗം വിവി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു.

Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Protest, COVID-19, CPM, Politics, Political-News, AIDWA, AIDWA held protest march to supply office.
< !- START disable copy paste -->