Ramesh Chennithala | എഐ കാമറ വിവാദം: സര്‍കാരിനെ പ്രതിരോധത്തിലാക്കി കൂടുതല്‍ രേഖകള്‍ കൂടി പുറത്തുവിട്ട് രമേശ് ചെന്നിത്തല; 'അക്ഷര ഇന്‍ഡ്യ കംപനിക്ക് 10 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമില്ല'
May 2, 2023, 11:37 IST
കാസര്‍കോട്: (www.kasargodvartha.com) ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള എഐ കാമറ സ്ഥാപിക്കുന്നതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിനിടെ സര്‍കാരിനെ പ്രതിരോധത്തിലാക്കി കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയില്‍ 132 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്ന് അദ്ദേഹം കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു.
ടെക്‌നികല്‍ ഇവാല്യേഷന്‍ സമറി റിപോര്‍ട്, ഫിനാന്‍ഷ്യല്‍ ബിഡ് ഇവാല്യേഷന്‍ സമറി റിപോര്‍ട് എന്നീ രേഖകളാണ് ചെന്നിത്തല പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം കെല്‍ട്രോണ്‍ പുറത്ത് വിട്ട ടെന്‍ഡര്‍ ഇവാല്യേഷന്‍ പ്രീ ക്വാളിഫിക്കേഷന്‍ റിപോര്‍ടില്‍ ഗുരുതരമായ ക്രമക്കേട് നടന്നതായി ബോധ്യമാവുമെന്ന് ആദ്ദേഹം പറഞ്ഞു.
കഷ്ടിച്ച് 100 കോടിക്കകത്ത് ചെയ്യാന്‍ കഴിയുമായിരുന്ന പദ്ധതിയെ 232 കോടിയിലെത്തിച്ച് 132 കോടി രൂപ പാവപ്പെട്ട വഴിയാത്രക്കാരന്റെ പോകറ്റില്‍ നിന്ന് കൊള്ളയടിച്ച് ബിനാമി തട്ടിക്കൂട്ട് കംപനികള്‍ക്ക് സര്‍കാര്‍ സമ്മാനിക്കുകയാണ്. വ്യക്തമായ അന്വേഷണത്തിനും നടപടികള്‍ക്കും പകരം സര്‍കാരും കെല്‍ട്രോണും ഉരുണ്ടുകളി തുടരുകയാണ്. അതിന്റെ ഭാഗമായിട്ടാണ് കെല്‍ട്രോണ്‍ കഴിഞ്ഞ ദിവസം ഈ പദ്ധതി സംബന്ധിച്ച ഒന്‍പത് രേഖകള്‍ പ്രസിദ്ധീകരിച്ചത്.
പ്രധാനപ്പെട്ട രേഖകളെല്ലാം മൂടി വച്ച് പകരം തങ്ങള്‍ക്ക് സുരക്ഷിതമെന്ന് കണ്ടവ മാത്രമാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ അവ പോലും ഉന്നയിക്കപ്പെട്ട അഴിമതിയാരോപണങ്ങളെ സാധൂകരിക്കുന്നവയാണ്. ടെന്‍ഡറില്‍ പങ്കെടുക്കുന്ന കംപനികള്‍ക്ക് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. എന്നാല്‍ അക്ഷര എന്റര്‍പ്രൈസസ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കംപനി രജിസ്റ്റര്‍ ചെയ്തത് 2017 ലാണ്.
ഇപ്പോഴും ചിലപ്രധാന രേഖകള്‍ മറച്ചു വച്ചാണ് കെല്‍ട്രോണ്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സര്‍കാരും കെല്‍ട്രോണും ഒളിച്ചു വച്ചിരുന്ന സുപ്രധാന രേഖകളാണ് ഇപ്പോള്‍ പുറത്തുവിട്ടത്. ഈ രണ്ട് രേഖടെയും വിശദമായ റിപോര്‍ടുകള്‍ സര്‍കാരും കെല്‍ട്രോണും ഇപ്പോഴും ബോധപൂര്‍വം മറച്ചു വെച്ചിരിക്കുകയാണ്. ഇതും താമസിയാതെ പുറത്ത് വരും. സര്‍കാരിന്റെ നിലവിലെ നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും അനുസരിച്ച് പദ്ധതിയുടെ ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍ ഉത്തരവാകുമ്പോള്‍ തന്നെ ബന്ധപ്പെട്ട വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഇതനുസരിച്ച് 2020 തന്നെ ഈ രേഖകള്‍ എല്ലാം പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. അത് ഉണ്ടായില്ല.
സര്‍കാര്‍ ഏജന്‍സികള്‍ ടെന്‍ഡര്‍ വിളിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടു. രേഖകള്‍ പലതും വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത് രണ്ട് ദിവസം മുമ്പ് മാത്രമാണ്. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി നടത്തിയ കൊള്ളയെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. ഇപ്പോള്‍ പുറത്തു വിട്ട രേഖകള്‍ പ്രകാരം നാല് കംപനികളാണ് ടെന്‍ഡറില്‍ പങ്കെടുത്. അക്ഷര, അശോക ബില്‍ഡ് കോണ്‍, ഗുജറാത് ഇന്‍ഫോടെക്, എസ് ആര്‍ ഐ ടി എന്നിവയാണവ. ഇതില്‍ ഗുജറാത് ഇന്‍ഫോടെക് ഒഴികെയുള്ള മറ്റ് മൂന്ന് കംപനികള്‍ക്കും യോഗ്യത നല്‍കി. എന്നാല്‍ യോഗ്യതയില്ലാത്ത അക്ഷരയെ എങ്ങനെ ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം ചോദിച്ചു.
പദ്ധതിയുടെ ടെന്‍ഡര്‍ നേടിയ എസ് ആര്‍ ഐ ടിക്ക് ട്രാഫിക് നിരീക്ഷണത്തിനുള്ള കാമറ വച്ചുള്ള മുന്‍പരിചയം ഇല്ല. അത് കാരണം അവര്‍ അഞ്ചോളം കംപനികളെയാണ് ആശ്രയിച്ചത്. അവയില്‍ പലതും തട്ടിക്കൂട്ട് കംപനികളുമാണ്. ഇതില്‍ പെട്ട പ്രസാദിയോ എന്ന കംപനിക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ട്. ടെന്‍ഡറില്‍ ഒത്തുകളി നടന്നുവെന്നതിന്റെ സൂചനകളാണ് രേഖകള്‍ വ്യക്തമാക്കുന്നത്. നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് ടെന്‍ഡര്‍ നടപടികള്‍ നടന്നു എന്ന് തെളിയിക്കുന്നതാണ് കെല്‍ട്രോണ്‍ തന്നെ പുറത്ത് വിട്ട രേഖകളെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് ബോധ്യപ്പെടുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Kerala News, Kasaragod News, Malayalam News, Press Meet, Political News, Politics, Congress, CPM, Government of Kerala, Controversy, Kerala Politics, Ramesh Chennithala, Pinarayi Vijayan, AI camera controversy: Ramesh Chennithala released more documents defending government. < !- START disable copy paste -->