city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രളയം തകര്‍ത്തെറിഞ്ഞ ഭൂമിയില്‍ നിന്നും നൂറുമേനി വിളവെടുപ്പുമായി കൃഷി വകുപ്പ്

ഹരിപ്പാട്: (www.kasargodvartha 15.01.2019) പ്രളയം തകര്‍ത്തെറിഞ്ഞ മണ്ണില്‍ ജൈവപച്ചക്കറി കൃഷിയുടെ വിജയഗാഥ തീര്‍ത്ത് ഹരിപ്പാട് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍. സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷിയില്‍ നിന്നാണ് നൂറു മേനി വിളവെടുപ്പ് ലഭിച്ചത്.

 സ്വന്തം വസതിയിലെ കൃഷി തോട്ടത്തിലെ വിളവെടുപ്പ് മഹോത്സവം പ്രതിപക്ഷ നേതാവ് തന്നെ ഉദ്ഘാടനം ചെയ്തതിനൊപ്പം വിളവെടുത്ത പച്ചക്കറികള്‍ കഴിക്കുകയും ചെയ്തതോടെ വിഷരഹിത പച്ചക്കറി കൃഷിയുടെ പുതിയ പാഠമായി ഇത് മാറി.

പ്രളയം തകര്‍ത്തെറിഞ്ഞ ഭൂമിയില്‍ നിന്നും നൂറുമേനി വിളവെടുപ്പുമായി കൃഷി വകുപ്പ്

ഭക്ഷ്യസുരക്ഷ, സുരക്ഷിത ഭക്ഷണം എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തി എല്ലാവരും സ്വന്തം വീട്ടുവളപ്പില്‍ ജൈവ പച്ചക്കറി കൃഷി ചെയ്യാന്‍ ശ്രമിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

കീടനാശിനിയുടെ സഹായത്തോടെ കൃഷിചെയ്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കയറ്റി അയക്കുന്ന പച്ചക്കറിയുടെ വരവ് കുറയ്ക്കണെമെങ്കില്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്തു നാം സ്വയം പര്യാപ്തത കൈവരിക്കണം. ക്യാമ്പ് ഓഫീസിലെ ജൈവ പച്ചക്കറി കൃഷി വിജയകരമായി നടപ്പിലാക്കാന്‍ സഹായിച്ച കൃഷിവകുപ്പ് ഉദ്യോഗസ്ഥരെയും പ്രതിപക്ഷ നേതാവ് പ്രത്യേകം അഭിനന്ദിച്ചു.

സംസ്ഥാനത്തെ എല്ലാ എം.എല്‍.എമാരുടേയും വസതികളില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിന്റെ ഭാഗമായി കൃഷി വകുപ്പിന്റെയും ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ഹരിപ്പാട് ക്യാമ്പ് ഓഫീസ് അങ്കണത്തില്‍ നവംബറില്‍ ജൈവ കൃഷി ആരംഭിച്ചത്. 

തക്കാളി, വഴുതന, വെണ്ട, ചീര, പടവലം, പയര്‍, പച്ചമുളക് തുടങ്ങി വിവിധയിനം പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്തത്. വിളവെടുപ്പില്‍ ലഭിച്ച പച്ചക്കറികള്‍ ഹരിപ്പാട് പ്രകൃതി ജൈവ കലവറ എക്കോ ഷോപ്പിനു കൈമാറി.

ഹരിപ്പാട് നഗരസഭാ ചെയര്‍പേഴ്സണ്‍ വിജയമ്മ പുന്നൂര്‍മഠം, ഹരിപ്പാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എലിസബത്ത് ഡാനിയേല്‍, കൃഷി ഓഫീസര്‍ രേഷ്മ എം എന്നിവര്‍ വിളവെടുപ്പ് മഹോത്സവത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: After Flood, Agriculture Department Developed Farming. Farming, News, Vegetable, Agriculture, Politics, Food, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia