city-gold-ad-for-blogger

21 വർഷത്തിന് ശേഷം ബി ജെ പി ക്ക് കാസർകോട് നഗരസഭയിൽ നറുക്കെടുപ്പിലൂടെ സ്റ്റാൻഡിങ് കമിറ്റി അധ്യക്ഷ പദം ലഭിച്ചു; ആരോപണ പ്രത്യാരോപണവുമായി ലീഗും ലീഗ് വിമതരും

കാസർകോട്: (www.kasargodvartha.com 18.01.2021) 21 വർഷത്തിന് ശേഷം ബി ജെ പി ക്ക് കാസർകോട് നഗരസഭയിൽ നറുക്കെടുപ്പിലൂടെ സ്റ്റാൻഡിങ് കമിറ്റി അധ്യക്ഷ പദം ലഭിച്ചു. ബി ജെ പി നറുക്കെടുപ്പിലൂടെ വിജയിച്ചതിൻ്റെ പേരിൽ ആരോപണ പ്രത്യാരോപണവുമായി ലീഗും ലീഗ് വിമതരും രംഗത്ത് വന്നു.

21 വർഷത്തിന് ശേഷം ബി ജെ പി ക്ക് കാസർകോട് നഗരസഭയിൽ നറുക്കെടുപ്പിലൂടെ സ്റ്റാൻഡിങ് കമിറ്റി അധ്യക്ഷ പദം ലഭിച്ചു; ആരോപണ പ്രത്യാരോപണവുമായി ലീഗും ലീഗ് വിമതരും

ബി ജെ പിയിലെ കെ രജനിയാണ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടത്.

മുസ്ലീം ലീഗിലെ മമ്മു ചാലയെയാണ് രജനി നറുക്കെടുപ്പിലൂടെ തോൽപ്പിച്ചത്. ബി ജെ പിക്കും ലീഗിനും തുല്യ വോട് ലഭിച്ചതിനെ തുടർന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. നറുക്കെടുപ്പിൽ ബി ജെ പിയെ ഭാഗ്യം തുണയ്ക്കുകയായിരുന്നു.

മുസ്ലീം വിമതരായ രണ്ടംഗങ്ങളുടെയും സി പി എമിൻ്റെ ഒരംഗത്തിൻ്റെയും നിഷേധാത്മക നിലപാടാണ് ഒരു സ്റ്റാൻഡിങ് കമിറ്റി ബി ജെ പിക്ക് ലഭിക്കാനിടയാക്കിയ സാഹചര്യം ഉണ്ടാക്കിയതെന്ന് മുസ്ലീം ലീഗ് കുറ്റപ്പെടുത്തുമ്പോൾ, ബി ജെ പി ജയിച്ചു വരാതിരിക്കാൻ പിന്തുണ തേടിയാൽ സ്വതന്ത്രർ ലീഗിനനുകൂലമായ നിലപാട് സ്വീകരിക്കാമെന്ന് അറിയിച്ചിട്ടും തങ്ങളുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ തങ്ങൾക്കറിയാമെന്നും ഇതിന് ആരുടെയും കാലു പിടിക്കാൻ വരില്ലെന്നുമാണ് ലീഗ് നേതൃത്വം അറിയിച്ചതെന്ന് ലീഗ് വിമതരായ സ്വാതന്ത്രാംഗങ്ങളും കുറ്റപ്പെടുത്തുന്നു.

പരസ്പരം സഹായത്തോടെ ലീഗും സ്വതന്ത്രരും പ്രവർത്തിച്ചിരുന്നുവെങ്കിൽ ബി ജെ പി ജയിച്ചു കയറില്ലായിരുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

അങ്ങോട്ട് ചെന്ന് വിമതരുടെ പിന്തുണ തേടില്ലെന്ന് ലീഗും ലീഗ് അഭ്യർത്ഥിക്കാതെ സഹായം ചെയ്യില്ലെന്ന് സ്വതന്ത്രരും ശക്തമായ നിലപാട് സ്വീകരിച്ചത് മൂലം ബി ജെ പിക്കാണ് കോളടിച്ചത്.

അബ്ബാസ് ബീഗം - ലീഗ് (വികസനം) റീത്ത - ലീഗ് (ക്ഷേമകാര്യം), ഖാലിദ് പച്ചക്കാട് - ലീഗ് (ആരോഗ്യം), സിയാന ഹനീഫ് - ലീഗ് (പൊതുമരാമത്ത് ) എന്നിവരാണ് മറ്റ് സ്റ്റാൻഡിങ് കമിറ്റി അധ്യക്ഷൻമാർ.

മുസ്ലീം ലീഗിന് 22, ബി.ജെ.പി 13, ലീഗ് വിമതർ രണ്ട്, സി പി എം ഒന്ന് എന്നിങ്ങനെയാണ് കാസർകോട് നഗരസഭയിലെ കക്ഷിനില.

Keywords:  Kerala, News, Kasaragod, Politics, BJP, Muslim-league, Kasaragod-Municipality, After 21 years, BJP won the chairmanship of the standing committee in the Kasargod municipality.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia