Criticism | വിവേകാനന്ദനെ ഒരു പ്രത്യേക മതത്തിന്റെ പ്രതിനിധിയാക്കാനുള്ള ശ്രമം യുവതലമുറ തിരിച്ചറിയണമെന്ന് അഡ്വ. പി നാരായണൻ

● ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായാണ് വിവേകാനന്ദ ദർശനങ്ങൾ എന്ന വിഷയത്തിൽ പരിപാടി നടന്നത്.
● നെഹ്റു ബാലവേദി ആന്റ് സർഗ്ഗവേദി രക്ഷാധികാരി പി മുരളീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
● ചടങ്ങിൽ സർഗ വേദി സഹ രക്ഷാധികാരി പി ജയചന്ദ്രൻ സംസാരിച്ചു.
വെള്ളിക്കോത്ത്: (KasargodVartha) വിവേകാനന്ദൻ ധരിച്ച വസ്ത്രത്തിന്റെ നിറത്തെ മാത്രം അടിസ്ഥാനമാക്കി അദ്ദേഹത്തെ ഒരു പ്രത്യേക മതത്തിന്റെ പ്രതിനിധിയാക്കാൻ ചില ആളുകൾ ശ്രമിക്കുന്നുണ്ടെന്ന് അഡ്വ. പി നാരായണൻ. ഇതിന്റെ പിന്നിലെ താല്പര്യങ്ങൾ യുവതലമുറ മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേശീയ യുവജന വാരാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന യുവജന ബോർഡ് കാസർകോട് ജില്ല യുവജന കേന്ദ്രവും വെള്ളിക്കോത്ത് നെഹ്റു ബാലവേദി ആൻഡ് സർഗ വേദിയും സംയുക്തമായി വിവേകാനന്ദ ദർശനങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി നടന്നത്. നെഹ്റു ബാലവേദി ആന്റ് സർഗ്ഗവേദി രക്ഷാധികാരി പി മുരളീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സർഗ വേദി സഹ രക്ഷാധികാരി പി ജയചന്ദ്രൻ സംസാരിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പൽ യൂത്ത് കോഡിനേറ്റർ വൈശാഖ് ശോഭനൻ സ്വാഗതവും നെഹ്റു സർഗ്ഗ വേദി പ്രസിഡന്റ് എസ്.ഗോവിന്ദരാജ് നന്ദിയും രേഖപ്പെടുത്തി.
#Vivekananda, #YouthAwareness, #KeralaNews, #SocialIssues, #NationalYouthDay, #KasargodNews