ജില്ലാ ആശുപത്രിയിലെ താല്‍ക്കാലിക നിയമനം കൊലയാളികള്‍ക്കുള്ള സി പി എമിന്റെ പാരിതോഷികമെന്ന് അഡ്വ. കെ ശ്രീകാന്ത്
Jun 19, 2021, 19:53 IST
കാസര്‍കോട്: (www.kasargodvartha.com 19.06.2021) കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സി പി എമിന്റെ നിലപാടാണ് പെരിയ ഇരട്ടക്കൊലപാതകത്തിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാഞ്ഞങ്ങാട് ഗവ. ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയതിലൂടെ വ്യക്തമായതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു.
അര്‍ഹരായവര്‍ക്ക് നല്‍കാതെ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമനം നല്‍കിയത് സ്വജനപക്ഷപാതമാണ്. പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധമില്ലെന്നാണ് ആദ്യഘട്ടത്തില്‍ സിപിഎം അവകാശപ്പെട്ടിരുന്നത്.
പ്രതികള്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നതും അതിനായി കോടികള്‍ പിരിക്കുന്നതും സിപിഎമിന്റെ കച്ചവട രാഷ്ട്രീയമായി മാറിയിരിക്കുന്നു. നിയമനങ്ങള്‍ റദ്ദാക്കാന്‍ ജില്ലാ പഞ്ചായത്തും ആശുപത്രി മാനജ്മെന്റ് കമിറ്റിയും ഉടന്‍ ഇടപെടണമെന്നും അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു.
Keywords: kasaragod, Politics, news, Kerala, CPM, hospital, Government, District, Kanhangad, Adv.Srikanth, case, Panchayath, Advocate K Srikanth says temporary appointment in district hospital is CPM's reward for killers.
< !- START disable copy paste -->