city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനകീയ പ്രശ്നങ്ങളിലൂന്നിയുള്ള അഡ്വ. ശ്രീകാന്തിന്റെ പ്രചാരണം വോടായി മാറുമോ? ഉറച്ച വിശ്വാസത്തോടെ ബിജെപി

കാസർകോട്: (www.kasargodvartha.com 04.04.2021) ബിജെപി ജില്ലാ പ്രസിഡന്റ് എന്ന നിലയിലുള്ള തലയെടുപ്പോടെയാണ് എൻഡിഎ സ്ഥാനാർഥിയായി അഡ്വ . കെ ശ്രീകാന്ത് കാസർകോട് മണ്ഡലത്തിൽ മത്സരിത്തിനെത്തിയത്. തുളുനാടിന്റെ മനസറിയുന്ന, മണ്ഡലത്തിലെ ഓരോ പ്രവർത്തകനെയും പേരെടുത്ത് വിളിക്കാന്‍ തക്കം ബന്ധമുള്ള ശ്രീകാന്ത് മത്സരത്തിനിറങ്ങിയത് ബിജെപിക്ക് വലിയ ആവേശമാണ് സമ്മാനിച്ചത്.

പ്രചാരണ പ്രവർത്തനങ്ങളിലും തന്റേതായ പ്രൊഫഷണൽ രീതിയിലുള്ള രീതികളാണ് അദ്ദേഹം പിന്തുടർന്നത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പങ്ക് വെച്ചാണ് ശ്രീകാന്ത് വോട് തേടിയത്. വികസനമെത്താത്ത പ്രദേശങ്ങളും ഇടങ്ങളും സമർഥമായി അദ്ദേഹം അവതരിപ്പിച്ചു. 5000 കോടിയുടെ വികസന പ്രവർത്തനങ്ങൾ ജയിച്ചാൽ നടപ്പിലാക്കുമെന്ന ഉറപ്പോടെ വികസന പത്രിക തന്നെ അദ്ദേഹം പുറത്തിറക്കി. കാസർകോട് കൊതിക്കുന്ന പദ്ധതികളാണ് അതിലൂടെ അദ്ദേഹം പുറത്ത് വിട്ടത്.

ജനകീയ പ്രശ്നങ്ങളിലൂന്നിയുള്ള അഡ്വ. ശ്രീകാന്തിന്റെ പ്രചാരണം വോടായി മാറുമോ? ഉറച്ച വിശ്വാസത്തോടെ ബിജെപി

നരേന്ദ്രമോദി സര്‍കാര്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിനായും അടിസ്ഥാനസൗകര്യങ്ങളുറപ്പാക്കുന്നതിനായും നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും കഴുത്തില്‍ നമ്പര്‍ ഒന്ന് എന്ന പൊങ്ങച്ചസഞ്ചി തൂക്കി നടക്കുന്ന സംസ്ഥാനത്ത് അരപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമിനിയുമേറെ കാണുമെന്ന് ശ്രീകാന്ത് പറഞ്ഞു. കോളനിവാസികളുടെ പരാതികളും സങ്കടങ്ങളും കണ്ണുനിറയാതെ കേട്ടു നില്‍ക്കാന്‍ ഒരാള്‍ക്കും സാധിക്കില്ല. ഈ ദുഃസ്ഥിതിക്ക് പരിഹാരം കാണാന്‍ കേരളത്തിലും ബിജെപി സര്‍കാര്‍ അധികാരത്തിലെത്തിയേ തീരൂവെന്ന് ശ്രീകാന്ത് വോടർമാരെ ഉണർത്തുന്നു.

നഗര പ്രദേശത്ത് വലിയ സ്വാധീനം ചെലുത്തിയേക്കാവുന്ന മുദ്ര പദ്ധതിയും ശ്രീകാന്ത് ഉയർത്തി കാട്ടിയിട്ടുണ്ട്. വികസനം തന്നെ മുദ്രാവാക്യവുമായി വോട് തേടുമ്പോൾ അത് വലിയ സ്വാധീനം ചെലുത്തുമെന്ന് തന്നെയാണ് ബിജെപി പ്രതീക്ഷ. ജനകീയ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടലുകൾക്കായും അദ്ദേഹം പ്രയത്നിച്ചിട്ടുണ്ട്. തലപ്പാടി ബോർഡർ അടച്ചപ്പോൾ കർണാടക സർകാരുമായി ബന്ധപെടുകയുണ്ടായി. ശബരിമലയും പൗരത്വ നിയമഭേദഗതിയും ചർച്ചയായപ്പോൾ ശ്രീകാന്തിന്റെ ഇടപെടലുകളും ബിജെപി ഉയർത്തി കട്ടി.അതോടൊപ്പം തന്നെ വലിയ രീതിയിലുള്ള കന്നഡ വോട്ടുകളും ബിജെപി ഉറപ്പിക്കുന്നു. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വിവിധ സമരങ്ങള്‍ നടത്തിയിട്ടുണ്ട് ശ്രീകാന്ത്.

ബിജെപി യുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായ കാസർകോട്ട് മലയാളം, കന്നഡ, തുളു, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുള്ള നിയമ ബിരുദധാരി കൂടിയായ ശ്രീകാന്തിലൂടെ മുസ്ലിം ലീഗിന്റെ അപ്രമാദിത്വം തടയാനാവുമെന്ന് തന്നെ നേതൃത്വം ഉറച്ച് വിശ്വസിക്കുന്നു.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, BJP, Adv.Srikanth, Adv. Will Srikanth's campaign turn into a vote? BJP with firm faith.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia