Demand | മുകേഷ് എംഎൽഎ പദവി ഒഴിയണമെന്ന് അഡ്വ. സി ഷുക്കൂർ; ‘കോൺഗ്രസ് അല്ല ഇടതുപക്ഷം’
സി. ഷുക്കൂർ മുകേഷ് എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ടു. / നിയമ നടപടികൾക്ക് എംഎൽഎ പദവി ഒരു തടസ്സമാകുമെന്നാണ് ഷുക്കൂർ പറയുന്നത്.
കാസർകോട്: (KasargodVartha) കൊല്ലം എംഎൽഎ എം. മുകേഷ് തന്റെ എംഎൽഎ പദവി ഒഴിയണമെന്ന് ഇടത് സഹയാത്രികനും നടനുമായ അഡ്വ. സി ഷുക്കൂർ ആവശ്യപ്പെട്ടു. ഗുരുതരമായ ആരോപണങ്ങൾ ഇപ്പോൾ എഫ്ഐആർ രൂപത്തിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ, നിയമപരമായി നേരിടുന്നതിന് എംഎൽഎ പദവി ഒരു ബാധ്യതയാകുമെന്നാണ് ഷുക്കൂർ വക്കീലിന്റെ വാദം.
‘ഇന്നലെ താങ്കൾ പോസ്റ്റ് ചെയ്തതുപോലെ നിയമപരമായി നേരിടുക, അതിനു എംഎൽഎ പദവി ബാധ്യതയാകും. മുഖ്യമന്ത്രി പറഞ്ഞത് അക്ഷരം പ്രതി സർക്കാർ നടപ്പിലാക്കുകയാണ്, എത്ര ഉന്നതനായാലും പരാതി ലഭിച്ചാൽ നിയമ നടപടി വരും. മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുത്ത അതിജീവിതകൾക്ക് അഭിവാദ്യങ്ങൾ,’ ഷുക്കൂർ വക്കീൽ പറഞ്ഞു.
‘കോൺഗ്രസ് പാർട്ടിയിൽ റേപ്പ് കേസിൽ പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടും എൽദോസ്, വിൻസെന്റ് എന്നീ എംഎൽഎമാർ തുടരുന്ന സാഹചര്യത്തിൽ, ഇടതുപക്ഷത്തുള്ള ഒരാൾക്ക് ഈ ഘട്ടത്തിൽ എംഎൽഎയായി തുടരാനുള്ള ന്യായമില്ല. കാരണം കോൺഗ്രസ് അല്ല ഇടതുപക്ഷം. ദീലിപിനെ ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ സ്വീകരിച്ചവരിൽ ഒരാൾ പിന്നീട് മഹിളാ കോൺഗ്രസ്സ് പ്രസിഡന്റും രാജ്യസഭാ മെമ്പറുമായി. മറ്റൊരാൾ നിയമസഭാ സ്ഥാനാർത്ഥിയുമായി. കോൺഗ്രസ് അല്ല ഇടതുപക്ഷം,’ ഷുക്കൂർ വക്കീൽ ഫെയ്സ് ബുക്കിൽ കുറിച്ചു.
അഡ്വ. സി ഷുക്കൂറിൻ്റെ ഫെയ്സ് ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം:
ബഹു. കൊല്ലം MLA ശ്രീ എം . മുകേഷ് അങ്ങ് MLA പദവി ഒഴിയണം .
ഗുരുതരമായ ആരോപണങ്ങൾ ഇപ്പോൾ FIR രൂപത്തിലെത്തി നിൽക്കുകയാണ്. ഇന്നലെ താങ്കൾ പോസ്റ്റ് ചെയ്തതു പോലെ നിയമ പരമായി നേരിടു, അതിനു MLA പദവി ബാധ്യതയാവും .മുഖ്യ മന്ത്രി പറഞ്ഞത് അക്ഷരം പ്രതി സർക്കാർ നടപ്പിലാക്കുകയാണ് , എത്ര ഉന്നതനായാലും പരാതി ലഭിച്ചാൽ നിയമ നടപടി വരും.
മുഖ്യ മന്ത്രിയെ വിശ്വാസത്തിലെടുത്ത അതി ജീവിതകൾക്ക് അഭിവാദ്യങ്ങൾ.
NB: കോൺഗ്രസ്സ് പാർട്ടിയിൽ rape case ൽ പോലീസ് അമ്പേഷണം കഴിഞ്ഞു കുറ്റ പത്രം കോടതിയിൽ സമർപ്പിച്ച ശ്രീ എൽദോസും ശ്രീ വിൻസന്റും MLA മാരായി തുടരുന്നതു ഇടതു പക്ഷത്തുള്ള ഒരാൾക്ക് ഈ ഘട്ടത്തിൽ MLA ആയി തുടരാനുള്ള ന്യായമല്ല. കാരണം കോൺഗ്രസല്ല ഇടതു പക്ഷം.
ദീലിപിനെ ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ സ്വീകരിച്ചവരിൽ ഒരാൾ പിന്നീട് മഹിളാ കോൺഗ്രസ്സ് പ്രസിഡന്റും രാജ്യ സഭാ മെമ്പറുമായി. മറ്റൊരാൾ നിയമ സഭാ സ്ഥാനാർത്ഥിയുമായി.
കോൺഗ്രസ്സല്ല ഇടതു പക്ഷം .
ഷുക്കൂർ വക്കീൽ .
#KeralaPolitics #Mukesharrest #resignation #leftpolitics