city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'സി.പി.എമ്മിന്റേത് മതേതരത്വമല്ല, മതേ'തറ'ത്വം'

ഊജംപാടി: (www.kasargodvartha.com 31.07.2017) കേരളത്തിലെ സി.പി.എം പ്രാവര്‍ത്തികമാക്കുന്നത് മതേതരത്വമല്ല മറിച്ച് മതേ'തറ'ത്വമാണെന്ന് അഡ്വ.ഹനീഫ് ഹുദവി പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ദേലംപാടി പഞ്ചായത്ത് കമ്മിറ്റി നടത്തിയ ഭാഷാ സമര അനുസ്മരണ സംഗമത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അനാവശ്യമായ നിയമങ്ങള്‍ ഉണ്ടാക്കി അറബി, ഉറുദു ഭാഷകളെ ഇല്ലാതാക്കാന്‍ ശ്രമിച്ച നായനാര്‍ സര്‍ക്കാരും മദ്രസ സമയമാറ്റവും മതമില്ലാത്ത ജീവനും കൊണ്ടുവന്ന പിന്നീടുള്ള ഇതെ സര്‍ക്കാരുകളും ഇതിന്ന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാഷാ സംരക്ഷണ സമരത്തില്‍ വീരമൃത്യു വരിച്ച മജീദ്, റഹ് മാന്‍, കുഞ്ഞിപ്പ, എം എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ടായിരുന്ന അഡ്വ. ഹബീബ് റഹ് മാന്‍ എന്നിവര്‍ക്ക് വേണ്ടി ഹാശിം ദാരിമി പ്രാര്‍ത്ഥന നടത്തി.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി സിദ്ദീഖ് ദേലംപാടി സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഉസാം പള്ളങ്കോട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എ.ബി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് എം എസ് എഫ് ഭാരവാഹികള്‍ക്ക് മുസ്ലിം ലീഗ് സെക്രട്ടറി സൂപ്പി കൊറ്റുമ്പ ഉപഹാരം നല്‍കി. യൂത്ത് ലീഗ് ദിനത്തിന്റെ ഭാഗമായി ശാഖാതലങ്ങളില്‍ പതാകദിനം ആചരിച്ചു. എസ്. ടി. യു കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ ട്രഷറര്‍ എ.ഹമീദ് പളളങ്കോട്, വാര്‍ഡ് മെമ്പര്‍, ശുഐബ് എ, ഡി.എം അബ്ദുല്ല കുഞ്ഞി ഹാജി, മുഹമ്മദ് മിത്തുമൂല, സവാദ് സി.കെ, മുഷ്താഖ് മൊഗര്‍, മുസ്തഫ ഊജംപാടി, യൂസഫ് പി.എം, മനാഫ് പരപ്പ, ഉമ്മര്‍ കൊറ്റുമ്പ, ശബീര്‍ സി.കെ, റഫീഖ് സി.എച്ച്, അബ്ബാസ് ഊജംപാടി, അബി ഊജംപാടി, അബ്ദുര്‍ റഹ് മാന്‍ എ.കെ, സാബിത്ത് പരപ്പ പ്രസംഗിച്ചു. പഞ്ചായത്ത് എം എസ് എഫ് പ്രസിഡണ്ട് നിസാര്‍ ഈജംപാടി നന്ദി പറഞ്ഞു.

'സി.പി.എമ്മിന്റേത് മതേതരത്വമല്ല, മതേ'തറ'ത്വം'


Keyworsds: Kerala, kasaragod, CPM, Muslim Youth League, Remembrance,Politics, Youth League Day, Language Strike Remembrance, Secularism, Criticism, Adv. Haneef Hudavi against CPM

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia