വോടുറപ്പിച്ച് ആവേശ സ്വീകരണങ്ങൾ ഏറ്റുവാങ്ങി അഡ്വ. സി എച് കുഞ്ഞമ്പു രണ്ടാംഘട്ട പൊതുപര്യടനം തുടങ്ങി
Mar 31, 2021, 20:26 IST
ഉദുമ: (www.kasargodvartha.com 31.03.2021) മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സി എച് കുഞ്ഞമ്പുവിന്റെ രണ്ടാംഘട്ടം പൊതുപര്യടനത്തിന്റെ സ്വീകരണ കേന്ദ്രങ്ങളിൽ ആവേശകരമായ വരവേൽപ്പ്. ഉദുമ, പള്ളിക്കര പഞ്ചായത്തിലായിരുന്നു ബുധനാഴ്‌ചത്തെ പര്യടനം
വെടിക്കുന്ന്, മൊട്ടമ്മൽ, കുണ്ടോളംപാറ, ബെലക്കാട്, വെടിത്തറക്കാൽ, കരിപ്പോടി, ചിറമ്മൽ, പള്ളിക്കര ജങ്‌ഷൻ, തെക്ക്പുറം, ചെർക്കാപ്പാറ, കോളനി, കരുവാക്കോട്, പരയങ്ങാനം അമ്പങ്ങാട്, നെല്ലിയടുക്കം, ഈലടുക്കം എന്നിവിടങ്ങളിലെ സ്വീകരണത്തിന് പര്യടനത്തിന് ശേഷം കരിച്ചേരിയിl സമാപിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കെ കുഞ്ഞിരാമൻ എംഎൽഎ, കെ മണികണ്‌ഠൻ, മധുമുതിയക്കാൽ, പി ലക്ഷ്‌മി, കെ കൃഷ്‌ണൻ, പി കെ അബ്ദുർ റഹ്‌മാൻ, പി ടി മത്തായി, സണ്ണി അരമന, ബി വൈശാഖ്, കെ മഹേഷ്, ഹരിദാസ്, ബിപിൻ കീക്കാനം, മുരളീധരൻ ബളാനം, സാലി ബേക്കൽ സംസാരിച്ചു.
വ്യാഴാഴ്‌ച മുളിയാർ, ചെമ്മനാട് പഞ്ചായത്തുകളിലാണ് പൊതുപര്യടനം. രാവിലെ പൂവാളത്തിൽ നിന്നാരംഭിക്കുന്ന പര്യടനം ബേപ്പ്, മിന്നംകുളം, പയം കോളനി, ബെള്ളിപ്പാടി, നൂവംബയൽ, മല്ലം, നുസ്രത്ത് നഗർ, ആലനടുക്കം, മുണ്ടക്കൈ, പൊവ്വൽ, തെക്കിൽ കോലാംകുന്ന്, പുത്തരിയടുക്കം, നിസാമുദ്ധീൻ നഗർ, അണിഞ്ഞ വായനശാല, വയലാംകുഴി, അരമങ്ങാനം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കളനാട് തൊട്ടിയിൽ സമാപിക്കും.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, Adv. CH Kunjambu started the second phase of the public visit.
< !- START disable copy paste -->