ഊഷ്മള സ്വീകരണങ്ങൾ ഏറ്റുവാങ്ങി അഡ്വ. സി എച് കുഞ്ഞമ്പു മുളിയാർ, ചെമ്മനാട് പഞ്ചായത്തുകളിൽ
Apr 1, 2021, 21:13 IST
ഉദുമ: (www.kasargodvartha.com 01.04.2021) മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സി എച് കുഞ്ഞമ്പു വ്യഴാഴ്ച് മുളിയാർ, ചെമ്മനാട് പഞ്ചായത്തുകളിൽ പര്യടനം നടത്തി. ഊഷ്മള സ്വീകരണങ്ങളാണ് വിവിധ കേന്ദ്രങ്ങളിൽ ലഭിച്ചത്. പൂവാളത്തിൽ നിന്നാരംഭിച്ച പര്യടനം ബേപ്പ്, മിന്നംകുളം, പയം കോളനി, ബെള്ളിപ്പാടി, നൂവംബയൽ, മല്ലം, നുസ്രത്ത് നഗർ, ആലനടുക്കം, മുണ്ടക്കൈ, പൊവ്വൽ, തെക്കിൽ കോലാംകുന്ന്, പുത്തരിയടുക്കം, നിസാമുദ്ദീൻ നഗർ, അണിഞ്ഞ വായനശാല, വയലാംകുഴി, അരമങ്ങാനം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കളനാട് തൊട്ടിയിൽ സമാപിച്ചു. രാവിലെ ബേഡഡുക്ക, ഉദുമ പഞ്ചായത്തുകളിലെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലുമെത്തി സ്ഥാനാർഥി സി എച് കുഞ്ഞമ്പു വോടഭ്യർഥിച്ചു.
സ്വീകരണ കേന്ദ്രങ്ങളിൽ എം മാധവൻ, ബി എം പ്രദീപ്, ബി വൈശാഖ്, കെ മഹേഷ്, ഹരിദാസ്, മുരളീധരൻ ബളാനം, ടി രവീന്ദ്രൻ, ടി നാരായണൻ, സുനിൽകുമാർ പെരുമ്പള സംസാരിച്ചു. വെള്ളിയാഴ്ച കുറ്റിക്കോൽ, ദേലംപാടി പഞ്ചായത്തുകളിലാണ് പര്യടനം. രാവിലെ പാലാർ നിന്നാരംഭിക്കുന്ന പര്യടനം പുളിഞ്ചാൽ, കോപ്പാളംമൂല, വീട്ടിയാടി, കൂട്ടംകോളനി, ബണ്ടംകൈ, ആനക്കല്ല്, ചായിത്തടുക്കം, പുണ്യംകണ്ടം, പയ്യങ്ങനം, കരുവിഞ്ചയം, കോളിക്കുണ്ട് , വെള്ളരിക്കയ, കൊറ്റുമ്പ, വെള്ളച്ചേരി, നൂജിബെട്ടു, ഹിദായത്ത്, കല്ലടുക്ക, പുതിയമ്പലം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം അഡൂരിൽ സമാപിക്കും.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, Adv. CH Kunjambu received warm receptions in Muliyar and Chemmanad panchayats.
< !- START disable copy paste -->