city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഡ്വ. സി എച് കുഞ്ഞമ്പു മന്ത്രിയായേക്കും; ഉദുമയിലെങ്ങും ആഘോഷം

കാസർകോട്: (www.kasargodvartha.com 02.05.2021) കേരള രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ രചിച്ചു കൊണ്ട് പിണറായി വിജയൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർകാർ ഭരണത്തുടർച്ച നേടിയിരിക്കുന്ന അവസരത്തിൽ പുതിയ മന്ത്രിമാർ ആരായിരിക്കുമെന്ന ചർചകളും സജീവമാണ്. അഡ്വ. സി എച് കുഞ്ഞമ്പുവിനെ മന്ത്രിയാക്കുമെന്നാണ് സൂചന.
അഡ്വ. സി എച് കുഞ്ഞമ്പു മന്ത്രിയായേക്കും; ഉദുമയിലെങ്ങും ആഘോഷം


ഇടതുപക്ഷത്തിന് നിർണായക സ്വാധീനമുള്ള കാസർകോട് ജില്ലയ്ക്ക് നീണ്ട കാലത്തിന് ശേഷം ഒരു സിപിഎം മന്ത്രിയെ ലഭിക്കുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.1987 ൽ ഇ കെ നായനാർ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചു കേരള മുഖ്യമന്ത്രി ആയിരുന്നു. എന്നാൽ അതിനു ശേഷം കാസർകോട്ട് നിന്ന് സിപിഎം പ്രതിനിധിയായി ആരും മന്ത്രിയായിട്ടില്ല.

കഴിഞ്ഞതവണ സിപിഐയിലെ ഇ ചന്ദ്രശേഖരൻ പിണറായി സർകാരിൽ രണ്ടാമനായി ഉണ്ടായിരുന്നു. ഇത്തവണയും അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടായേക്കുമെന്ന് സൂചനകളുണ്ട്. എന്നാൽ ചന്ദ്രശേഖരൻ മന്ത്രി ആയാലും സി എച് കുഞ്ഞമ്പുവിന്റെ സാധ്യതകൾ ഇല്ലാതാവുന്നില്ല. കാസർകോട് നിന്ന് ഒരു സിപിഎം മന്ത്രി ഉണ്ടാവേണ്ടത് പാർടിക്കും ആവശ്യമാണ്.

കാസർകോട് നിന്ന് സി എച് കുഞ്ഞമ്പുവിനെ കൂടാതെ തൃക്കരിപ്പൂരിൽ നിന്ന് എം രാജഗോപാലൻ കൂടി സിപിഎം സ്ഥാനാർഥിയായി ജയിച്ചിട്ടുണ്ടെങ്കിലും പ്രഥമ പരിഗണ ലഭിക്കുക കുഞ്ഞമ്പുവിന് തന്നെയാണ്. ശക്തമായ മത്സരം ഇത്തവണ ഉദുമയിൽ ഉണ്ടാവുമെന്ന് മനസിലാക്കിയാണ് സിപിഎം കുഞ്ഞമ്പുവിനെ തന്നെ രംഗത്തിറക്കിയത്. അദ്ദേഹത്തിൻറെ പാർടി ഭേദമന്യേയുള്ള സ്വീകാര്യതയുടെ പുറത്ത് ഉറപ്പായും വിജയിക്കാനാവുമെന്ന് സിപിഎം കണക്ക് കൂട്ടിയിരുന്നു. അത് അക്ഷരാർഥത്തിൽ ശരിയാവുകയും ചെയ്തു. പെരിയ കൊലപാതകമടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി രാജ്മോഹൻ ഉണ്ണിത്താൻ എം പിയുടെ നേതൃത്വത്തിൽ ഉദുമ പിടിച്ചടക്കാമെന്ന യുഡിഎഫ് വിശ്വാസമാണ് സി എച് കുഞ്ഞമ്പു ഇല്ലാതാക്കിയത്. പെരിയയിലും കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് കുഞ്ഞമ്പു സമ്മാനിച്ചത്.

കരുത്തനായ എതിരാളിക്ക് മുമ്പിൽ ഉജ്വല വിജയം നേടിയതിന്റെ ആഘോഷത്തിലാണ് ഉദുമയിലെ എൽഡിഎഫ് പ്രവർത്തകർ. സാമൂഹിക മാധ്യമങ്ങളിൽ ആഘോഷം അലയടിക്കുകയാണ്. 

മന്ത്രിയായിരുന്ന ചെർക്കളം അബ്ദുല്ലയെ മഞ്ചേശ്വരത്ത്‌ അട്ടിമറിച്ചാണ് അഡ്വ. സിഎച് കുഞ്ഞമ്പു ആദ്യമായി നിയമസഭയിലെത്തുന്നത്. സിപിഎം സംസ്ഥാന കമിറ്റിയംഗവുമായ സി എച്‌ കുഞ്ഞമ്പു 14 വർഷം സിപിഎം കാസർകോട്‌ ഏരിയാ സെക്രടറിയായിരുന്നു. കർഷകസംഘം ജില്ലാ സെക്രടറിയും സംസ്ഥാന ജോയിന്റ്‌ സെക്രടറിയുമായ സി എച്‌ ദേശാഭിമാനി ബാലസംഘം കാസർകോട്‌ താലൂക്‌ സെക്രടറി, എസ്‌എഫ്‌ഐ താലൂക്‌ പ്രസിഡന്റ്‌, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ എന്നി നിലകളിലും പ്രവർത്തിച്ചു. 1986ൽ ഡിവൈഎഫ്‌ഐയുടെ മന്ത്രിമാരെ തടൽ സമരത്തിൽ പങ്കെടുത്ത്‌ അറസ്‌റ്റിലായി ഒരു മാസം കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു.

സംഘടനാ മികവും പാർട്ടിയിലുള്ള സ്വാധീനവും ജനകീയൻ എന്ന പ്രതിച്ഛായയും പാർടി പ്രവർത്തകർക്ക് നൽകിയ സേവനവും മുതൽ കൂട്ടാവുമെന്നതിനാൽ ഇത്തവണ സി എച് കുഞ്ഞമ്പു മന്ത്രിയാകുമെന്ന് തന്നെയാണ് അണിയറ സംസാരം. കൂടാതെ കാസർകോട് ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമാവാൻ ഒരു മന്ത്രി ജില്ലയ്ക്ക് അത്യന്താപേക്ഷിതമാണ്.

Keywords: Kasaragod, Kerala, News, Politics, LDF, Minister, Top-Headlines, Pinarayi-Vijayan, CPM, Trikaripur, E.Chandrashekharan, Rajmohan Unnithan, Uduma, Cherkalam Abdulla, Adv. CH Kunjambu may become a minister; Celebration all over Uduma.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia