ഊഷ്‌മള സ്വീകരണങ്ങൾ ഏറ്റുവാങ്ങി അഡ്വ. സി എച് കുഞ്ഞമ്പു ഉദുമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍
Mar 28, 2021, 20:37 IST
ഉദുമ: (www.kasargodvartha.com 28.03.2021) ഊഷ്‌മള സ്വീകരണങ്ങൾ ഏറ്റുവാങ്ങി അഡ്വ. സി എച് കുഞ്ഞമ്പു ഉദുമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. രാവിലെ ആറാട്ടുകടവിൽനിന്നാണ് പര്യടനം തുടങ്ങിയത്. പാക്യാര, തിരുവക്കോളി, മുതിയക്കാൽ, പട്ടത്താനം തുർക്കി സ്‌റ്റോർ, മലാംകുന്ന്, ബേക്കൽ, കോട്ടിക്കുളം, പാലക്കുന്ന്, പള്ളം, കൊപ്പൽ, അംബികാനഗർ, ഉദയമംഗലം, ബേവൂരി, പെരിലവളപ്പ്, നാലാംവാതുക്കൽ, എരോൽ പള്ളി, അമ്പലത്തിങ്കാൽ, കാനത്തിൽതിട്ട കോളനി, അംബാപുരം, മാങ്ങാട് എന്നിവിടങ്ങളിലെ സ്വീകരണ ശേഷം അരമങ്ങാനത്ത് സമാപിച്ചു.
സ്വീകരണ കേന്ദ്രങ്ങളിൽ കെ കുഞ്ഞിരാമൻ എംഎൽഎ, കെ വി കുഞ്ഞിരാമൻ, മധു മുതിയക്കാൽ, വി രാജൻ, എം ഗൗരി, എ വി ശിവപ്രസാദ്, ഇ ടി മത്തായി, ബിപിൻ കീക്കാനം, ശിവപ്രസാദ് ചൂരിക്കോട് സംസാരിച്ചു.
തിങ്കളാഴ്‌ച ബേഡഡുക്ക പഞ്ചായത്തിലാണ് പര്യടനം. രാവിലെ അഡൂമ്മലിൽ നിന്ന് ആരംഭിച്ച് മുനമ്പം, വിളക്കുമാടം, പെർളടുക്കം, വെരിക്കുളം, കൊളത്തൂർ, കടുവനത്തൊട്ടി, കല്ലടകുറ്റി, ഇളനീരടുക്കം, കറ്റിയടുക്കം, പാണ്ടിക്കണ്ടം, കുമ്പാറത്തോട്, ദെഡുവയൽ, കുണ്ടംകുഴി, ബീംബുങ്കാൽ, നെല്ലിയടുക്കം, താരംതട്ട, കൈരളിപ്പാറ, വിലയപാറ, അമ്പിലാടി, വാവടുക്കം, ചേരിപ്പാടി, കാഞ്ഞിരത്തുങ്കാൽ, ചെമ്പക്കാട്, മുള്ളങ്കോട്, അരിച്ചെപ്പ്, മരുതളം, മുന്നാട്, പള്ളത്തിങ്കാൽ, ചുള്ളി, പറയംപള്ളം, കൊല്ലംപണ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷം പുലിക്കോട് സമാപിക്കും.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, Uduma, Adv. CH Kunjambu in Uduma panchayat seeking vote.
< !- START disable copy paste -->