ജനഹൃദയങ്ങൾ കീഴടക്കി അഡ്വ. സി എച് കുഞ്ഞമ്പു പള്ളിക്കര പഞ്ചായത്തിൽ
Mar 26, 2021, 22:10 IST
പള്ളിക്കര: (www.kasargodvartha.com 26.03.2021) മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സി എച് കുഞ്ഞമ്പു ജനഹൃദയങ്ങൾ കീഴടക്കി മണ്ഡലം പര്യടനം തുടരുന്നു. വെള്ളിയാഴ്‌ച പള്ളിക്കര പഞ്ചായത്തിലായിരുന്നു പര്യടനം. സ്വീകരണ കേന്ദ്രങ്ങളിൽ ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. രാവിലെ കാസർകോട് പ്രസ്‌ക്ലബിൽ ഉദുമ മണ്ഡലത്തിലെ മൂന്ന് സ്ഥാനാർഥികളെയും അണിനിരത്തി നടന്ന പഞ്ചസഭ പരിപാടിയിൽ പങ്കെടുത്തു.
ശേഷം കൂട്ടപ്പുന്നയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ബങ്ങാട്, പെരിയാട്ടടുക്കം, പെരുന്തട്ട, പനയാൽ, പൊടിപ്പളം, കുതിരക്കോട്, കരുവക്കോട്, തച്ചങ്ങാട്, കുന്നൂച്ചി, മൗവ്വൽ, തോക്കാനംമൊട്ട, ചെറക്കാപ്പാറ, ആലക്കോട്, വെളുത്തോളി, പാക്കം, പള്ളിപ്പുഴ, കിഴക്കേക്കര, ചേറ്റുകുണ്ട്, പൂച്ചക്കാട്, തൊട്ടി, കല്ലിങ്കാൽ, പളളിക്കര തെക്കേക്കുന്ന്, ശക്തനഗർ, മിഷൻ കോളനി, മാസ്‌തിഗുഡ്ഡ, ഹദ്ദാദ് നഗർ, ബേക്കൽ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. കെ കുഞ്ഞിരാമൻ എംഎൽഎ, കെ മണികണ്‌ഠൻ, എം കുമാരൻ, പി മണിമോഹൻ, എം ഗൗരി, വി രാജൻ, ബിപിൻ രാജ് പായം, ഫാത്വിമത് ശംന, പി കെ അബ്ദുർ റഹ്‌മാൻ, തുളസീധരൻ ബളാനം, എം ടി മത്തായി, കെ കുഞ്ഞിരാമൻ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ശനിയാഴ്‌ച ബേഡഡുക്ക പഞ്ചായത്തിലാണ് പര്യടനം. രാവിലെ അഡൂമ്മലിൽ നിന്നാരംഭിക്കും. മുനമ്പം, വിളക്കുമാടം, പെർളടുക്കം, വെരിക്കുളം, കൊളത്തൂർ, കടുവനത്തൊട്ടി, കല്ലടകുറ്റി, ഇളനീരടുക്കം, കറ്റിയടുക്കം, പാണ്ടിക്കണ്ടം, കുമ്പാറത്തോട്, ദെഡുവയൽ, കുണ്ടംകുഴി, ബീംബുങ്കാൽ, നെല്ലിയടുക്കം, താരംതട്ട, കൈരളിപ്പാറ, വിലയപാറ, അമ്പിലാടി, വാവടുക്കം, ചേരിപ്പാടി, കാഞ്ഞിരത്തുങ്കാൽ, ചെമ്പക്കാട്, മുള്ളങ്കോട്, അരിച്ചെപ്പ്, മരുതളം, മുന്നാട്, പള്ളത്തിങ്കാൽ, ചുള്ളി, പറയംപള്ളം, കൊല്ലംപണ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പുലിക്കോട് സമാപിക്കും.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, Adv. CH Kunjambu in Pallikkara Panchayat.
< !- START disable copy paste -->