അവസാന ലാപിലും ആത്മവിശ്വാസത്തോടെ അഡ്വ. സി എച് കുഞ്ഞമ്പു; പൊതുപര്യടനം സമാപിച്ചു
Apr 3, 2021, 20:38 IST
ഉദുമ: (www.kasargodvartha.com 03.04.2021) മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സി എച് കുഞ്ഞമ്പുവിന്റെ പൊതുപര്യടനം സമാപിച്ചു. അവസാന ദിവസമായ ശനിയാഴ്ച ബേഡഡുക്ക, പുല്ലൂർ - പെരിയ പഞ്ചായത്തുകളിലായിരുന്നു പര്യടനം. രാവിലെ ബേഡഡുക്ക പഞ്ചായത്തിലെ പുളീരടിയിൽ നിന്നാരംഭിച്ചു.
ജയപുരം, കുളിയൻമരം, പേര്യ, മരുതളം തട്ട്, പിണ്ടിക്കടവ്, ഗാന്ധിനഗർ, കുണ്ടൂച്ചി, മാവിനക്കല്ല്, കാരക്കാട്, ബെദിര, ബാലനടുക്കം, പാണ്ടിക്കണ്ടം, അരമനപ്പടി, കല്ലളി, എ കെ ജി നഗർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ഉച്ചയക്ക് ശേഷം പുല്ലൂർ - പെരിയ പഞ്ചായത്തിലെ കുണിയ, കായക്കുളം, ഏച്ചിലടുക്കം, ഇരിയ, കണ്ണോത്ത്, ഉദയനഗർ, മധുരമ്പാടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം തട്ടുമ്മലിൽ സമാപിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കെ കുഞ്ഞിരാമൻ എംഎൽഎ, ഇ പത്മാവതി, സി ബാലൻ, എം അനന്തൻ, ജയപുരം ദാമോദരൻ, സി രാമചന്ദ്രൻ, സണ്ണി അരമന, എ മാധവൻ, ശിവൻ ചൂരിക്കോട്, ബിപിൻ രാജ് സംസാരിച്ചു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, Adv. CH Kunjambhu; The public visit for election campaign ends.
< !- START disable copy paste -->