ഉദുമ ചുവന്ന് തന്നെ; അഡ്വ. സി എച് കുഞ്ഞമ്പുവിന് തകർപ്പൻ വിജയം
May 2, 2021, 17:37 IST
ഉദുമ: (www.kasargodvartha.com 02.05.2021) അതിശക്തമായ പോരാട്ടം കണ്ട ഉദുമയിൽ എൽഡിഎഫിലെ അഡ്വ. സി എച് കുഞ്ഞമ്പുവിന് തകർപ്പൻ വിജയം. യുഡിഎഫിലെ ബാലകൃഷ്ണൻ പെരിയയെ 13322 വോടിൻറെ ഭൂരിപക്ഷത്തിൽ തോൽപിച്ചാണ് എൽഡിഎഫ് മണ്ഡലം നിലനിർത്തിയത്. പെരിയയിലെ ഇരട്ടക്കൊലപാതകം അടക്കമുള്ള വിഷയങ്ങൾ ഉയർത്തി ശക്തമായ പ്രചാരണം നടത്തിയെങ്കിലും ഇടതിന്റെ സ്വാധീന മേഖലകളിൽ ലീഡ് നേടാനാവാത്തത് യുഡിഎഫിന് തിരിച്ചടിയായി.
വോട് നില: അഡ്വ. സി എച് കുഞ്ഞമ്പു (എല്‍ഡിഎഫ്): 78664, ബാലകൃഷ്ണന്‍ പെരിയ (യുഡിഎഫ്): 65342, എ വേലായുധന്‍ (എന്‍ ഡി എ): 20360, ഗോവിന്ദന്‍ ബി ആലിന്‍താഴെ ( എപിഐ): 194, കുഞ്ഞമ്പു കെ (സ്വതന്ത്രന്‍): 140, രമേശന്‍ കെ (സ്വതന്ത്രന്‍): 207, നോട: 434.
Keywords: Kerala, News, Kasaragod, Niyamasabha-Election-2021, Result, Top-Headlines, UDF, BJP, LDF, Muslim-league, Politics, Political Party, Adv. C H Kunjambu won in Uduma.
< !- START disable copy paste -->