city-gold-ad-for-blogger

Controversy | ഒടുവില്‍ എഡിജിപി അജിത് കുമാറിനെതിരെ നടപടി: ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി

adgp ajith kumar removed from post
Photo Credit: Facebook/ M R Ajith Kumar IPS

● ഫേസ്ബുക്കില്‍ പ്രതികരണം അറിയിച്ച് പി. വി അന്‍വന്‍ എംഎല്‍എയും , കെ.ടി ജലീലും രംഗത്തെത്തി. 
● നടപടി  ആര്‍എസ്എസുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയെ തുടര്‍ന്ന്.

തിരുവനന്തപുരം: (KasargodVartha) വിവാദങ്ങള്‍ക്കൊടുവില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി. ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ മാറ്റി. സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. ക്രമസമാധാന ചുമതലയും ബറ്റാലിയന്‍ ചുമതലയും ഉണ്ടായിരുന്ന അജിത് കുമാര്‍ ഇനി മുതല്‍ ബറ്റാലിയന്‍ ചുമതലയില്‍ മാത്രമാണ് തുടരുക. അജിത് കുമാറിന് പകരം ഇന്റലിജന്‍സ് എഡിജിപി മനോജ് ഏബ്രഹാമിനാണ് ക്രമസമാധാന ചുമതല. 

എഡിജിപിയും ആര്‍എസ്എസും തമ്മില്‍ നടത്തിയ രഹസ്യ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് നടപടി. പി വി അൻവർ ഉന്നയിച്ച ആരോപണം വന്ന് 36-ാം ദിനമാണ് അജിത് കുമാറിനെതിരെ നടപടിയുണ്ടാകുന്നത്. ക്രമസമാധാന ചുമതലയുള്ള അജിത് കുമാര്‍ അധികാരസ്ഥാനമില്ലാത്ത രാഷ്ട്രീയ നേതാക്കളുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച ഗുരുതര ചട്ടലംഘനമായി കാണുന്നുവെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിവരം.  ഈ കൂടിക്കാഴ്ച വ്യക്തിപരമായ ആവശ്യമാണെന്ന അജിത് കുമാറിന്റെ വാദവും ഡിജിപി തള്ളി. നാളെ നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതിന് മുമ്പാണ് എഡിജിപിക്കെതിരായ നടപടി. 

അജിത് കുമാറിനെ ചുമതലയില്‍ നിന്ന് നീക്കിയതിന് പിന്നാലെ ഫേസ്ബുക്കില്‍ പ്രതികരണം അറിയിച്ച് പി. വി അന്‍വന്‍ എംഎല്‍എയും , കെ.ടി ജലീലും രംഗത്തെത്തി. ' അജിത് കുമാറിന്റെ തലയില്‍ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അന്‍വറെന്നാ സിഎമ്മേ...പി വി അന്‍വര്‍, പുത്തന്‍ വീട്ടില്‍ അന്‍വര്‍'  എന്നാണ് പി.വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ' അവസാന വിക്കറ്റ് വീണു, അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്' എന്നാണ് കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

#KeralaNews #ADGP #Controversy #Corruption #RSS #PVAnwar #Police

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia