സേവ് ഐ എൻ എൽ ഫോറം പ്രവർത്തകർക്കെതിരെ കൂട്ട നടപടി
Aug 23, 2021, 17:06 IST
കാസർകോട്: (www.kasargodvartha.com 23.08.2021) സേവ് ഐ എൻ എൽ ഫോറം പ്രവർത്തകർക്കെതിരെ കൂട്ട നടപടി. ഐ എൻ എൽ സേവ് ഫോറം പ്രഖ്യാപിച്ച ഭാരവാഹികൾക്കെതിരെയാണ് നടപടിയെടുത്തത്. ജില്ലാ ഭാരവാഹികളായ ഇഖ്ബാൽ മാളിക, റിയാസ് അമലടുക്കം, അമീർ കോടി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം എ കുഞ്ഞബ്ദുല്ല, എം കെ ഹാജി, എ കെ കമ്പാർ, ജില്ല പ്രവർത്തകസമിതി അംഗങ്ങളായ ഹാരിസ് ബെടി, മുസ്ത്വഫ കുമ്പള, സാലിം ബേക്കൽ എന്നിവരെ പാർടിയുടെ വിവിധ ഭാരവാഹിത്വത്തിൽനിന്ന് പുറത്താക്കിയതായി ജില്ലാ സെക്രടറി അസീസ് കടപ്പുറം അറിയിച്ചു.
ഐ എൻ എൽ മെമ്പർഷിപ് പ്രവർത്തനം ജില്ലയിൽ സജീവമായി നടക്കുന്ന സാഹചര്യത്തിൽ പരസ്യ പ്രസ്താവനയിലൂടെ ഗുരുതരമായ പാർടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് 12 നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
പാർടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഇവരെ നീക്കംചെയ്യുന്നതിനായി സംസ്ഥാന നേതൃത്വത്തോട് ശുപാർശ ചെയ്തിട്ടുണ്ട്. സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയ എൻ വൈ എൽ ജില്ലാ ഭാരവാഹികളായ സിദ്ദീഖ് ചേരൈങ്ക, അൻവർ മാങ്ങാടൻ എന്നിവരെ രണ്ട് വർഷത്തേക്ക് പാർടിയിൽനിന്ന് പുറത്താക്കിയതായും ജില്ലാ കമിറ്റി അറിയിച്ചു.

Keywords: Kerala, Kasaragod, Top-Headlines, Political, Politics, INL, Saved, NYL, Membership, Secretary, Committee, Action against Save INL Forum activists.
< !- START disable copy paste -->