city-gold-ad-for-blogger

യുഡിഎഫിന്റെ രാപ്പകല്‍ സമരവുമായി പൂര്‍ണമായും സഹകരിക്കാതെ തലകാണിച്ചുപോയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനം; ഡിസിസി നേതൃത്വത്തോട് വിശദീകരണം ആവശ്യപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 06.03.2018) കൊലപാതക രാഷ്ട്രീയത്തിനെതിരെ കാസര്‍കോട് ജില്ലയില്‍ നടത്തിയ യുഡിഎഫിന്റെ രാപ്പകല്‍ സമരവുമായി പൂര്‍ണമായും സഹകരിക്കാതെ തലകാണിച്ചുപോയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനം. ഇതു സംബന്ധിച്ച് പരാതി ലഭിച്ചതോടെ ഡിസിസി നേതൃത്വത്തോട് എഐസിസി വിശദീകരണം ആവശ്യപ്പെട്ടു.

ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് രാപ്പകല്‍ സമരം നടന്നത്. എന്നാല്‍ ചുരുക്കം ചില കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണ് രാപ്പകല്‍ സമരത്തില്‍ പൂര്‍ണമായും പങ്കെടുത്തത്. ഭൂരിഭാഗം നേതാക്കളും സമരപ്പന്തലില്‍ മിന്നായം പോലെ വന്ന് തലകാണിച്ച് സ്ഥലം വിടുകയായിരുന്നു. ശുഐബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ യുഡിഎഫ് രാപ്പകല്‍ സമരം നടത്തിയത്. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സമരം സമാപിച്ചത്. സമരത്തില്‍ പങ്കെടുക്കാത്ത കെപിസിസി അംഗങ്ങള്‍, ഡിസിസി ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ് വിശദീകരണം ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതാക്കള്‍ക്കെതിരെ ഉന്നത നേതൃത്വത്തിന് പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്.
യുഡിഎഫിന്റെ രാപ്പകല്‍ സമരവുമായി പൂര്‍ണമായും സഹകരിക്കാതെ തലകാണിച്ചുപോയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനം; ഡിസിസി നേതൃത്വത്തോട് വിശദീകരണം ആവശ്യപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Political party, Politics, Protest, Action against congress leaders who not participated in UDF Strike
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia