city-gold-ad-for-blogger

Honored | മോഷ്ടാവിനെ 3 ദിവസം കൊണ്ട് പിടിച്ച പൊലീസിന് പൗരാവലിയുടെ ആദരവ്

-സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com) മലഞ്ചരക്ക് കടയുടെ പൂട്ട് തകർത്ത്‌ അടക്ക മോഷ്ടിച്ച കേസിലെ പ്രതിയെ ദിവസങ്ങൾക്കുള്ളിൽ പിടികൂടിയ പൊലീസ് സംഘത്തെ പ്രദേശവാസികൾ പൂച്ചെണ്ടും പൊന്നാടയും നൽകി അനുമോദിച്ചു. വെള്ളരിക്കുണ്ട് എസ്ഐ വിജയകുമാറിനും സംഘത്തിനുമാണ് വെള്ളരിക്കുണ്ട്, പാത്തിക്കര തുടങ്ങിയ സ്ഥലങ്ങളിലെ പൗരാവലി സ്റ്റേഷനിലെത്തി ആദരവ് അർപിച്ചത്.

ബുധനാഴ്ച രാവിലെ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ എത്തിയ പ്രദേശവാസികൾ അന്വേഷണത്തിന് നേതൃത്വം നൽകിയ എസ്ഐ വിജയകുമാറിനെ പൊന്നാട അണിയിച്ചു. മത, രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിറസാന്നിധ്യമായ പുഴക്കര കുഞ്ഞിക്കണ്ണൻ നായരാണ് പൊന്നാട അണിയിച്ചത്. അന്വേഷണ സംഘത്തിലെ അംഗങ്ങൾക്ക് പൂച്ചെണ്ടും നൽകി.

Honored | മോഷ്ടാവിനെ 3 ദിവസം കൊണ്ട് പിടിച്ച പൊലീസിന് പൗരാവലിയുടെ ആദരവ്

ഇക്കഴിഞ്ഞ 10ന് രാത്രിയിയാണ് വെള്ളരിക്കുണ്ട് പാത്തിക്കരയിലെ മലഞ്ചരക്ക് കടയിൽ നിന്നും അടക്ക മോഷണം പോയത്. തൊട്ടടുത്ത ദിവസം കല്ലൻ ചിറയിൽ വീട്ടിൽ സൂക്ഷിച്ച അടക്കയും മോഷണം പോയി. ഇരുമോഷണങ്ങളുടെയും അടിസ്ഥാനത്തിൽ എസ്ഐ വിജയകുമാർ, എഎസ്ഐ രാജൻ ഭാസ്കരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നൗശാദ്, റെജി കുമാർ, അബ്‌ദുൽ ജലീൽ, ബിജോയ്‌, സരിത തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പഴുതടച്ച അന്വേഷണം നടത്തുകയുമായിരുന്നു.

ഇതിനിടയിൽ മോഷ്ടാവിനെ പിടിക്കാൻ പൊലീസ് പ്രദേശവാസികളുടെ കൂടി സഹായം തേടി. പൊലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് ദിവസം കൊണ്ട് അടക്ക മോഷ്ടാവിനെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും സാധിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആലത്തടി ബാബു (55) ആണ് പിടിയിലായത്. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.
          
Honored | മോഷ്ടാവിനെ 3 ദിവസം കൊണ്ട് പിടിച്ച പൊലീസിന് പൗരാവലിയുടെ ആദരവ്

നാടിന് തന്നെ ഭീതിവിതച്ച കവർചക്കാരനെ വളരെ വേഗത്തിൽ പിടികൂടിയതിനാണ് ബുധനാഴ്ച രാവിലെ പാത്തിക്കരയിലെ മലഞ്ചരക്ക് സ്ഥാപന ഉടമയും പൗരപ്രമുഖകരും അടങ്ങിയ സംഘം പൊലീസ് ഉദ്യോഗസ്ഥരെ അനുമോദിക്കാൻ സ്റ്റേഷനിൽ എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കേക് മുറിച്ച് മധുരവും പങ്കിട്ടു. ചടങ്ങിൽ പരപ്പ ബ്ലോക് പഞ്ചായത് അംഗം ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു.

Keywords: Vellarikundu, Kasaragod, Kerala, News, Accused, Arrest, Honoured, Police, Robbery, Case, Police Station, Investigation, Religion, Politics, Remand, Latest-News, Top-Headlines, Accused arrested within 3 days; Public honored police.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia