ജിഷ്ണു മരണം അന്വേഷണ റിപ്പോര്‍ട്ട് എതിരായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്ത സര്‍ക്കാര്‍ നിലപാട് ദുരൂഹം: എ ബി വി പി
Feb 21, 2017, 09:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/02/2017) ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ നെഹ്‌റു ഗൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസടക്കമുള്ളവര്‍ക്ക് എതിരായിട്ടും ഇവരെ അറസ്റ്റു ചെയ്യാത്ത സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്ന് എ ബി വി പി ദേശീയ സെക്രട്ടറി ഒ.നിധീഷ് അഭിപ്രായപ്പെട്ടു. കേരളത്തിലെ സ്വാശ്രയ മുതലാളിമാരെ കുഴലൂത്ത് നടത്തുന്ന സര്‍ക്കാരിന്റെ നിലപാട് അവസാനിപ്പിക്കണമെന്നും ശക്തമായ നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാശ്രയ സ്ഥാപനങ്ങളില്‍ നിയമനിര്‍മാണം നടത്തുക, ഇന്റേണല്‍ മാര്‍ക്കുകളിലെ അപാകതകള്‍ പരിഹരിക്കുക, എപിജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് സ്വന്തമായ ആസ്ഥാനം നിര്‍മ്മിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ച് എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യാം രാജ് നയിക്കുന്ന സ്വാശ്രയ കോളേജ് യാത്രയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് സ്വാതന്ത്ര്യ സുവര്‍ണ ജൂബിലി സ്മൃതി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാശ്രയ വിഷയത്തില്‍ കേരളത്തിലെ 140 നിയമസഭാ സാമാജികരേയും എബിവിപി പ്രതിനിധികള്‍ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിക്കുമെന്ന് എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ് പറഞ്ഞു. എബിവിപി സംസ്ഥാന സെക്രട്ടറിയും യാത്രാ ക്യാപ്റ്റനുമായ പി. ശ്യാംരാജ്, ദേശീയ നിര്‍വ്വാഹക സമിതി അംഗം കെ. രഞ്ജിത്ത്, സംസ്ഥാന ജോ. സെക്രട്ടറി കെ. ഷിജില്‍, വിഭാഗ് കണ്‍വീനര്‍ എം. രഞ്ജിത്ത്, വിഭാഗ് ജോ. കണ്‍വീനര്‍ കെ അനൂപ്, ജില്ലാ കണ്‍വീനര്‍ പി. പ്രണവ്, ജില്ലാ ജോയിന്റ് കണ്‍വീനര്‍ ശ്രീഹരി രാജപുരം എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സമിതി അംഗം സച്ചു പെരിയടുക്ക, ജില്ലാ സമിതി അംഗം ജിഷ്ണു രാജ് എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, ABVP, news, Politics, Political party, Jishnu death, ABVP on Jishnu's death.