കാസര്‍കോട്ടെ 5 മണ്ഡലങ്ങളിലും ബിജെപി - സിപിഎം ധാരണയെന്ന് മുസലിം ലീഗ് ജില്ലാ സെക്രടറി എ അബ്ദുര്‍ റഹ് മാന്‍
Mar 10, 2021, 18:39 IST
കാസര്‍കോട്: (www.kasargodvartha.com 10.03.2021) ജില്ലയില്‍ ബിജെപി - സിപിഎം അവിശുദ്ധ കൂട്ട് കെട്ട് യാഥാര്‍ത്ഥ്യമാവുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രടറി എ അബ്ദുര്‍ റഹ് മാന്‍ ആരോപിച്ചു. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ സിപിഎം ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപിക്ക് വിജയിക്കാന്‍ വഴിയൊരുക്കാനും പകരം ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകള്‍ സിപിഎമിന് മറിച്ച് നല്‍കാനും ധാരണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് എംഎല്‍എമാരുടെ സീറ്റുകള്‍ പരമാവധി കുറച്ച് തുടര്‍ഭരണം നേടാനാണ് സിപിഎം ശ്രമിക്കുന്നത്. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വിജയിക്കുകയെന്നത് ബിജെപിയുടെ ചിരകാല സ്വപ്നമാണ്. ബിജെപിയുമായുള്ള സിപിഎമ്മിന്റെ അവിശുദ്ധ കൂട്ട് കെട്ടിന്റെ റിഹേഴ്സല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട് നഗരസഭ പ്രസിഡണ്ട്, സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പുകളിലും നടന്നതായി അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. ഇത് വിവാദമായപ്പോള്‍ സിപിഎം, ബിജെപി ജില്ലാ നേതൃത്വങ്ങള്‍ മൗനം പാലിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ സദാചാരം ബലികഴിച്ച് എല്‍ഡിഎഫും ബിജെപിയും നടത്തുന്ന വോട് കച്ചവടം ജനാധിപത്യ മതേതര വിശ്വസികള്‍ തിരിച്ചറിയുമെന്നും ഇത് തകര്‍ക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Keywords: Kasaragod, Kerala, News, District, Manjeshwaram, Uduma, Trikaripur, BJP, CPM, UDF, MLA, Politics, A Abdur Rahman says BJP-CPM are in an agreement in all 5 constituencies in Kasargod.
< !- START disable copy paste -->