city-gold-ad-for-blogger

ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചാം വാര്‍ഷികാഘോഷം ഡല്‍ഹിയില്‍

തിരുവനന്തപുരം: (www.kasargodvartha.com 25.11.2017) ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചാം വാര്‍ഷികം ഡല്‍ഹിയില്‍ നടക്കും. നവംബര്‍ 26 ന് ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ അതിഗംഭീര റാലിയോടെയാണ് പരിപാടിക്ക് തുടക്കം. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തു നിന്നുമുള്ള ആം ആദ്മി വളന്റിയര്‍മാര്‍ ഡല്‍ഹിയില്‍ ഒത്തുചേരും. കാര്‍ഷിക യുവജന സമ്മേളനമായാണ് പരിപാടി നടത്തുന്നത്.

കേരളത്തില്‍ നിന്ന് 200 ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കും. കേരളത്തിലെ വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്നായി ഇതിനുള്ള പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ എത്തിചേര്‍ന്നിട്ടുണ്ട്. കേരളത്തിന്റെ കാര്‍ഷിക പ്രതിസന്ധി തുറന്നു കാട്ടുന്ന പ്രകടനവും, കേരളത്തിന്റെ തനത് കലാ സാസ്‌കാരിക മുദ്രാവാക്യങ്ങളും ഉന്നയിച്ചു കൊണ്ടുള്ള പരിപാടികളും റാലിയില്‍ അവതരിപ്പിക്കുന്നു.

ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചാം വാര്‍ഷികാഘോഷം ഡല്‍ഹിയില്‍


നവംബര്‍ 26 ന് രാംലീലാ മൈതാനിയാല്‍ നടക്കുന്ന റാലിയില്‍ ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ അടക്കമുള്ള അഖിലേന്ത്യാ നേതാക്കള്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍, സംസ്ഥാന സെക്രട്ടറി പോള്‍ തോമസ്, വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ നിരീക്ഷകരും, പ്രാദേശിക പ്രവര്‍ത്തകരും അടങ്ങുന്ന സംഘമാണ് എത്തിചേര്‍ന്നിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Delhi, Kerala, News, Top-Headlines, Rally, Politics, AAP, AAP 5th anniversary in Delhi.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia