city-gold-ad-for-blogger

അഹമ്മദ് അഫ്‌സല്‍ അനുസ്മരണം സംഘടിപ്പിച്ചു; മോഡി ഭരണത്തില്‍ തൊഴില്‍രഹിതര്‍ വര്‍ധിച്ചുവെന്ന് എ എ റഹീം

കാസര്‍കോട്: (www.kasargodvartha.com 03.03.2019) മോഡി ഭരണത്തില്‍ രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ധിച്ചുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. ഡിവൈഎഫ്‌ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റി നുള്ളിപ്പാടിയില്‍ സംഘടിപ്പിച്ച അഹമ്മദ് അഫ്‌സല്‍ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോഡി ഭരണത്തില്‍ 6.3 ശതമാനം നിരക്കിലാണ് തൊഴിലില്ലായ്മ വര്‍ധിച്ചത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് 1.3 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമായി. കേന്ദ്ര സര്‍ക്കാരില്‍  മേഖലയില്‍ സ്ഥിരംജോലി അപ്രത്യക്ഷമായി. 12 കേന്ദ്ര സര്‍വകലാശലകളില്‍ 75 ശതമാനം പ്രൊഫസര്‍ തസ്തികകള്‍ കരാര്‍വല്‍കരിച്ചു. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍കരിക്കുന്നു. അവിടങ്ങളിലെ സ്ഥിരം ജോലി ഇല്ലാതാകും. ഇന്ത്യന്‍ റെയില്‍വേയിലും സ്ഥിരം ജോലി ഇല്ലാതായി. മുന്നോക്ക സംവരണം നടപ്പാക്കുമെന്ന് പറയുന്ന കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ എവിടെയെന്ന് പറയുന്നില്ല. യുവജനങ്ങളെ പറഞ്ഞ് പറ്റിക്കുകയായിരുന്നു മോഡി.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള കേരളത്തിന്റെ ജനക്ഷേമ ബദലാണ്  സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിവസങ്ങളില്‍ കണ്ടത്. ഒരു ലക്ഷം പേര്‍ക്ക് ജോലി നല്‍കി. 20,000 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. ഇതില്‍ നാലായിരം അധ്യാപിക തസ്തികകളാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 3,40,000 വിദ്യര്‍ഥികള്‍ വര്‍ധിച്ചതിനാലാണ് ഇത് സാധ്യമായത്. യുഡിഎഫ് കാലത്ത് പൊതുവിദ്യാലയങ്ങള്‍ അടച്ചുപ്പൂട്ടുകയായിരുന്നു. സംസ്ഥാനത്ത് 12 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായത് തൊഴിലവസരം വര്‍ധിപ്പിക്കുമെന്ന് റഹീം പറഞ്ഞു.

അനില്‍ ചെന്നിക്കര അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു, ജില്ലാകമ്മിറ്റി അംഗം എം സുമതി, ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സി ജെ സജിത്ത്, പ്രസിഡന്റ് പി കെ നിഷാന്ത്, സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്, സുഭാഷ് പാടി എന്നിവര്‍ സംസാരിച്ചു. പി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.

അഹമ്മദ് അഫ്‌സല്‍ അനുസ്മരണം സംഘടിപ്പിച്ചു; മോഡി ഭരണത്തില്‍ തൊഴില്‍രഹിതര്‍ വര്‍ധിച്ചുവെന്ന് എ എ റഹീം

Keywords:  Kerala, kasaragod, news, DYFI, CPM, Politics, Narendra-Modi, AA Raheem against Modi Govt 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia