യുഡിഎഫ് കാസര്‍കോട് ജില്ലാ കണ്‍വീനറായി എ ഗോവിന്ദന്‍ നായരെ നിയോഗിച്ചു
Aug 7, 2018, 21:00 IST
കാസര്‍കോട്: (www.kasargodvartha.com 07.08.2018) യുഡിഎഫ് കാസര്‍കോട് ജില്ലാ കണ്‍വീനറായി എ ഗോവിന്ദന്‍ നായരെ (പെരിയ) നിയോഗിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
യൂത്ത് കോണ്‍ഗ്രസ് പ്രഥമ ജില്ലാ പ്രസിഡണ്ടായും 14 വര്‍ഷം കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചതിന് ശേഷമാണ് പുതിയ പദവി അദ്ദേഹത്തിനെ തേടിയെത്തിയത്. കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഗോവിന്ദന്‍ നായര്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ടയും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ശേഷമാണ് ജില്ല രൂപീകരിച്ചതിന് ശേഷം 1984 മുതല്‍ 89 വരെ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചത്.
പെരിയ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, പെരിയ പഞ്ചായത്ത് മെമ്പര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, ഹൗസ്‌ഫെഡ് എക്‌സിക്യൂട്ടീവ് അംഗം എന്നീ പദവികളും വഹിച്ചിരുന്നു. പെരിയ കല്യോട്ട് സ്വദേശിയാണ്. നിലവില്‍ യുഡിഎഫ് പ്രവര്‍ത്തക. സമിതി അംഗമായി പ്രവര്‍ത്തിക്കുന്നു.
കോണ്‍ഗ്രസിലെ പി ഗംഗാധരന്‍ നായര്‍ക്ക് പകരമാണ് എ ഗോവിന്ദന്‍ നായരെ പുതിയ കണ്‍വീനറായി നിയമിച്ചത്. അന്തരിച്ച ചെര്‍ക്കളം അബ്ദുല്ലയായിരുന്നു ചെയര്‍മാന്‍. പുതിയ ചെയര്‍മാനെ ലീഗിന്റെ ഭാഗത്ത് നിന്നും തീരുമാനിച്ചിട്ടില്ലാത്തതിനാല്‍ പ്രഖ്യാപിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, UDF, Politics, A Govindan Nair selected as UDF Kasargod Dist Convener