കെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഗസ്റ്റ് ഹൗസിൽ ചോദ്യം ചെയ്തത് സി പി എം - ബി ജെ പി ഒത്തുകളിയുടെ ഭാഗമാണെന്ന് എ അബ്ദുർ റഹ്‌മാൻ
Sep 16, 2021, 22:55 IST
കാസർകോട്: (www.kasargodvartha.com 16.09.2021) മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഗസ്റ്റ് ഹൗസിൽ ചോദ്യം ചെയ്തത് സി പി എം - ബി ജെ പി ഒത്തുകളിയുടെ ഭാഗമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ ആരോപിച്ചു.
മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർഥിയെ പിൻവലിക്കാൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കേസിലാണ് ക്രൈംബ്രാഞ്ച് സുരേന്ദ്രനെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തിയത്. ഇതര കേസുകളിൽ രാഷ്ട്രീയ നേതാക്കന്മാരെയും എംഎൽഎമാരെയും ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥർ സുരേന്ദ്രനോട് അയഞ്ഞ നിലപാടാണ് സ്വീകരിച്ചത്.
ഇത് സി പി എമും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അബ്ദുർ റഹ്‌മാൻ ആവശ്യപ്പെട്ടു.
Keywords: Kerala, Kasaragod, News, CPM, BJP, Top-Headlines, K.Surendran, Muslim-league, Politics, Case, Crimebranch, A Abdur Rahman said that questioning of K Surendran is part of CPM-BJP collusion.