എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ മൂന്നാം മുറ പ്രയോഗിച്ച പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടണം: എ അബ്ദുര്‍ റഹ് മാന്‍
Mar 1, 2017, 10:38 IST
കാസര്‍കോട്: (www.kasargodvartha.com 01.03.2017) ഗവ. കോളജിലെ ക്ലാസ് മുറികളില്‍ നിന്നും അന്യായമായി കസ്റ്റഡിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകരേയും വിവരമറിഞ്ഞ് സ്‌റ്റേഷനിലെത്തിയ നേതാക്കളെയും ലോക്കപ്പിലിട്ട് മര്‍ദ്ദിക്കുകയും മൂന്നാം മുറയ്ക്ക് വിധേയമാക്കുകയും ചെയ്ത കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിനെയും എ എസ് ഐ സതീഷനെയും സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.
ഗവ. കോളജില്‍ അന്യായമായി കയറി വിദ്യാര്‍ത്ഥികളെ കസ്റ്റഡിലെടുത്ത സി ഐയെയും മറ്റും പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി മൃഗീയമായി മര്‍ദ്ദിക്കുകയും മൂന്നാം മുറയ്ക്ക് വിധേയമാക്കുകയം ചെയ്തത് രാഷ്ട്രിയ യജമാനന്മാരെ തൃപതിപ്പെടുത്താനാണ്. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇങ്ങിനെ തരംതാണ രീതിയില്‍ പാദസേവ നടത്തുന്നതും ആക്രമിക്കുന്നതും പോലീസ് സേനയ്ക്ക് തന്നെ അപമാനമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ പാര്‍ട്ടി ഓഫീസില്‍ നിന്നും ശമ്പളം പറ്റുന്ന തരത്തിലാണ് പ്രവര്‍ത്തിച്ചത്. അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.
കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍ എം എസ് എഫ് പ്രവര്‍ത്തകരേയും നേതാക്കളേയും ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച സി ഐ, എ എസ് ഐ അടക്കമുള്ള മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരേയും ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പോലീസ് സ്‌റ്റേഷന്‍ ഉപരോധമടക്കമുള്ള സമരപരിപാടികള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്നും അബ്ദുര്‍ റഹ് മാന്‍ മുന്നറിയിപ്പ് നല്‍കി.
Keywords: Kerala, kasaragod, MSF, SFI, Police, arrest, case, Politics, Political party, suspension, news, Clash