city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

A Abdul Rahman | കാസർകോട്ടെ ജനങ്ങൾ പനിച്ച് വിറക്കുമ്പോൾ സർക്കാർ ഉറക്കം തൂങ്ങുന്നുവെന്ന് എ അബ്ദുൽ റഹ്‌മാൻ ​​​​​​​

About 100 doctor vacancies in Kasaragod district
Image Credit: Facebook / A Abdul Rahman

'ഡോക്ടർമാരില്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു'

കാസർകോട്: (KasargodVartha) ജില്ലയിലെ ജനങ്ങൾ പനിച്ച് വിറക്കുമ്പോൾ മതിയായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനാവാതെ സർക്കാർ ഉറക്കം തൂങ്ങുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ പറഞ്ഞു. പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ എത്തുന്ന ആയിരങ്ങൾ ഡോക്ടർമാരില്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. സ്വകാര്യ ആശുപത്രികൾ വൻ തുകയുടെ ബിൽ നൽകി പാവപ്പെട്ട രോഗികളെ കൊള്ളയടിക്കുമ്പോൾ  സർക്കാരിൻ്റെ ആരോഗ്യ സംവിധാനമാകെ നോക്കുകുത്തിയായി മാറിയിരിക്കയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്ഥലം മാറിപ്പോയവരും, വിരമിച്ചവരും, ഉന്നത പഠനത്തിന് പോയവരും അടക്കം ജില്ലയിൽ നൂറോളം ഡോക്ടർമാരുടെ ഒഴിവുകളാണുള്ളത്. നിയമസഭയിലും പുറത്തും ബഡായി പറയാനല്ലാതെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഒഴിവുകൾ നികത്താനുള്ള നടപടികൾ ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല.

ജനങ്ങൾ പകർച്ചപനി കാരണം ദുരിതമനുഭവിക്കുമ്പോൾ കയ്യും കെട്ടിയിരിക്കന്ന ആരോഗ്യ വകുപ്പിൻ്റെ ജനദ്രോഹ നടപടി അവസാനിപ്പിച്ച് സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നും അല്ലാത്ത പക്ഷം ജനകീയ സമരത്തിന് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും അബ്ദുൽ റഹ്മാൻ പറഞ്ഞു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia